സാമൂഹ്യ നീതിവകുപ്പ് കാരവന്‍ എക്‌സിബിഷന്‍ കൊണ്ടോട്ടിയില്‍ സമാപിച്ചു
കൊണ്ടോട്ടി: ദേശീയ ബാലികാദിനത്തിന്റെ ഭാഗമായുള്ള സാമൂഹ്യനീതിവകുപ്പിന്റെ കാരവന്‍ എക്‌സിബിഷന്റെ ജില്ലാതല സമാപനം വിവിധ പരിപാടികളോടെ കൊണ്ടോട്ടിയില്‍ നടന്നു. പെണ്‍കുട്ടികളുടെ സുരക്ഷ, ആരോഗ്യം, സ്വീകാര്യത, പോഷകാഹാരം, ശുചിത്വം, ശാക്തീകരണം എന്നിവ ആസ്പദമാക്കിയുള്ള പബ്ലിക് റിലേഷന്‍ വകുപ്പിന്റെ സഹകരണത്തോടെയുള്ള എക്‌സ്ബിഷന്‍ സമാപനം ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് അവര്‍ പാടുന്നു, സംഗീത ശില്‍പം, കവിതാവിഷ്‌കരണം, നാടകം, ഫ്‌ലാഷ് മോബ് ഉള്‍പ്പെടെ വിവിധ സ്ത്രീ ശാക്തീകരണ ബോധവല്‍ക്കരണ കലാപരിപാടികളും നടന്നു. നഗരസഭാ ചെയര്‍മാന്‍ സി. നാടിക്കുട്ടി അധ്യക്ഷനായി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീറ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ്, മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍, പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുനീറ വഹാബ്, വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തില്‍, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ്, പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സൈനബ,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസ, നഗരസഭ കൗണ്‍സിലര്‍മാരായ യു.കെ മുഹമ്മദിഷ, ഇ.എം റഷീദ്, സി.ഡി.പി.ഒ നജ്മ എം.ച്ച്, കൊണ്ടോട്ടി സി.ഡി.പി.ഒ ഇന്‍ ചാര്‍ജ് പി.കെ ജയശ്രീ, അരീക്കോട് അഡീഷനല്‍ സൂപ്പര്‍വൈസര്‍ ഷാജിത അറ്റാശ്ശേരി സംസാരിച്ചു.
നഗരസഭ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കൊണ്ടോട്ടി സംയുക്ത ഓട്ടോ ്രൈഡവേഴ്‌സ് കമ്മിറ്റി, അങ്കണവാടി ജീവനക്കാര്‍ സ്വീകരണ ചടങ്ങിന് നേതൃത്വം നല്‍കി.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് നിര്‍മിച്ച 'പതിനെട്ട് ' ഹ്വസ്വ ചിത്രംപ്രദര്‍ശനവും, പൂക്കോട്ടൂര്‍ കുടുംബശ്രീ സ്‌നേഹിതയുടെ ചിത്ര പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."