പീഡന കേസിലെ പ്രതിയെ വിട്ടയച്ചു
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി തങ്കമണി കുട്ടക്കല്ല് ഭാഗത്ത് മടത്താട്ടുവീട്ടില് രാജുവിനെ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ ആര് മധുകുമാര്‍ വിട്ടയച്ചു. . ഗര്‍ഭിണിയായ പരാതിക്കാരി ആശുപത്രിയില്‍ പ്രസവിച്ചിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പ്രതി തയ്യാറായെങ്കിലും പരാതിക്കാരി ഒഴിഞ്ഞുമാറുകയായിരുന്നു. ഈ കാലയളവില്‍ പരാതിക്കാരി വീണ്ടും ഗര്‍ഭിണിയാവുകയും രണ്ടാമത്തെ കുട്ടി ഇവരുടെ ബന്ധുവിന്റേതാണെന്ന് കോടതിയില്‍ സമ്മതിക്കേണ്ടിയും വന്നു.
ആവലാതിക്കാരിയുടെ ബന്ധുവും പ്രതിയും തമ്മില്‍ വസ്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിന്റെ പേരില്‍ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. ഡിഎന്‍എ ടെസ്റ്റിന് തയ്യാറാകാതിരിന്നത് സത്യം വെളിപ്പെുടുമെന്നതുകൊണ്ടാണെന്ന് കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."