സ്ത്രീകള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: എം. ഉമ്മര്‍ എം.എല്‍.എ
മഞ്ചേരി: സ്ത്രീസമൂഹം ലഭ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താതെ പോകരുതെന്നും സ്ത്രീശാക്തീകരണ നിയമങ്ങളും ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തണമെന്നും അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ. പറഞ്ഞു. ദേശീയ ബാലികാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേരി ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പരിപാടിയില്‍ അധ്യക്ഷനായി. കാരവന്‍ എക്‌സിബിഷന്റെ സ്വീകരണോദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ് ബാലികാദിന സന്ദേശം നല്‍കി. മഞ്ചേരി നഗരസഭാ ചെയര്‍പെഴ്‌സണ്‍ വി.എം സുബൈദ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷ ഹാജറുമ്മ ടീച്ചര്‍, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് സലീന ടീച്ചര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷന്‍ അഹമ്മദ് കബീര്‍, കൗണ്‍സിലര്‍ കൃഷ്ണദാസ് രാജ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷരീഫ് ഉള്ളത്ത്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ.വി സുഭാഷ് കുമാര്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ സി.പി സലീം, മേരി ജോണ്‍ സി.ആര്‍ ലത തുടങ്ങിയവര്‍ സംസാരിച്ചു.
പെണ്‍കുട്ടികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികള്‍, തെരുവ് നാടകം, 18 എന്ന ഡോക്യുമെന്ററി പ്രദര്‍ശനം, ചൈല്‍ഡ് ലൈന്‍ എക്‌സിബിഷന്‍ - ഫോട്ടോഗ്രഫി മത്സരം, അവര്‍ പാടുന്നു എന്ന സംഗീത ശില്പവും കാവ്യ ശില്‍പവും പരിപാടിയോടനുബന്ധിച്ച് നടത്തി. സാമൂഹിക നീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്, മഞ്ചേരി- മലപ്പുറം- കോട്ടക്കല്‍ നഗരസഭകള്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."