HOME
DETAILS

യമനില്‍ 22.2 മില്യനിലധികം ജനങ്ങള്‍ ദുരിതത്തിലെന്നു യു.എന്‍ റിപ്പോര്‍ട്ട്; ഹുദൈദ തുറമുഖത്ത് ദുരിതാശ്വാസ പദ്ധതികള്‍ ആരംഭിച്ചു

  
backup
January 17 2018 | 07:01 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-22-2-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a7%e0%b4%bf%e0%b4%95%e0%b4%82-%e0%b4%9c%e0%b4%a8-2

 

റിയാദ്: യമനിലെ മൂന്നിലൊന്നു ജനതയും ദുരിതത്തിലാണെന്നും എട്ടര മില്ല്യന്‍ ആളുകള്‍ ക്ഷാമത്തിന്റെ പിടിയിലാണെന്നും ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 22 മില്യനിലധികം ആളുകളാണ് ദുരിതാശ്വാസ അവശ്യവസ്തുകള്‍ക്കായി കാത്തിരിക്കുന്നതെന്നും ഇതില്‍ 11.3 ആളുകള്‍ക്ക് അടിയന്തിര സഹായമാണ് അത്യാവശ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വരെ എട്ടര മില്ല്യന്‍ ജനങ്ങള്‍ ക്ഷാമാതിലായിരുന്നുവെന്നു ഐക്യരാഷ്ട്ര സഭ ദുരിതാശ്വാസ സമിതിയായ യുഎന്‍ ഹ്യുമാനിറ്റെറിയന്‍ അഫയേര്‍സ് പറഞ്ഞു.

ആഭ്യന്തരയുദ്ധം ശക്തമായതിനെ തുടര്‍ന്ന് 2015 ല്‍ സഊദി സഖ്യ സേന കൂടി യുദ്ധ മുഖത്തേക്ക് പ്രവേശിച്ചത് മുതലാണ് ദുരിതം കൂടുതലായത്. ഇതിനിടയില്‍ ഐക്യ രാഷ്ട്ര സഭയുടെയും മറ്റു മേഖലയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായവും യമനിലെ വിവിധ ഭാഗങ്ങളിലേക്ക് കിട്ടിയിരുന്നെങ്കിലും സഊദിക്ക് നേരെ നിരവധി തവണ തുടര്‍ച്ചയായുണ്ടായ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ആയുധങ്ങള്‍ യമനിലെക്ക് കടത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ തുറമുഖങ്ങള്‍ അടച്ചു പൂട്ടിയിരുന്നു. ഇതില്‍ പലതും പിന്നീട് തുറന്നെങ്കിലും ശക്തമായ പരിശോധന മൂലം അവശ്യ സാധനങ്ങള്‍ തുറമുഖങ്ങളില്‍ കെട്ടികിടക്കുകയാണ്.

അതേസമയം, ദുരിതാശ്വാസ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ പ്രമുഖ തുറമുഖമായ ഹുദൈദ തുറമുഖത്ത് യു എന്‍ സഹായത്തോടെ മൊബൈല്‍ ക്രയിനുകള്‍ സ്ഥാപിച്ചു. കപ്പലുകളില്‍ എത്തുന്ന ആവശ്യ സാധനങ്ങള്‍ പുറത്തെത്തിക്കുന്നതിനാണ് ക്രയിനുകള്‍ സ്ഥാപിച്ചത്. യമനിലെക്കുള്ള അവശ്യ സാധനങ്ങളുടെ എഴുപത് ശതമാനവും ഈ തുറമുഖം വഴിയാണ് കടന്നു വരുന്നതെന്നും യമനിലെ ദുരിതാശ്വാസ പ്രവര്‍ത്തനം ശകതമാക്കാന്‍ പുതിയതായി സ്ഥാപിച്ച ക്രയിനുകള്‍ കൊണ്ട് സാധിക്കുമെന്നും യു എന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. ദുരിതം പേറുന്ന യമന്‍ കുടുംബത്തിനുള്ള ഒരു ശമനമായി ഇത് മാറുമെന്നും അദേഹം പറഞ്ഞു. അതിനിടെ യമനില്‍ പടര്‍ന്ന കോളറ മൂലം രണ്ടായിരത്തില്‍ കൂടുതല്‍ ആളുകള്‍ മരണപ്പെട്ടതായും ഒരു മില്യനിലധികം ആളുകള്‍ക്ക് രോഗം പിടിപെട്ടതുമായി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി വ്യക്തമാക്കുന്നു. വേള്‍ഡ് ഹെല്‍ത്ത് ഒര്‍ഗനൈസേഷന്‍ കണക്കു പ്രകാരം യമന്‍ യുദ്ധം തുടങ്ങിയ 2015 മുതല്‍ 9,245 ആളുകള്‍ കൊല്ലപ്പെടുകയും 50,000 ആളുകള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും മില്ല്യന്‍ കണക്കിന് ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടതുമായാണ് കണകുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago