HOME
DETAILS
MAL
താനൂര്‍ സി.ഐയെ സസ്പെന്‍ഡ് ചെയ്യണം: സി മമ്മുട്ടി എം.എല്‍.എ
backup
February 09 2017 | 05:02 AM
തിരൂര്‍: വെട്ടം ആലിന്‍ചുവട് പ്രദേശത്ത് പൊലിസ് അതിക്രമത്തിന് നേതൃത്വം നല്കിയ താനൂര്‍ സി.ഐ അലവി അടക്കമുള്ളവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സി.മമ്മുട്ടി എം.എല്‍.എ. അക്രമത്തിന് നേതൃത്വം നല്കിയ സി.ഐ അലവിയെ സസ്പെന്റ് ചെയ്യണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ട പൊലിസ് മഫ്തിയിലെത്തി സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കയറി അക്രമം നടത്തുകയും വീട്ടുപകരണങ്ങളും തൊഴിലുപകരണങ്ങളും പൂര്‍ണമായും തകര്‍ക്കുകയും ചെയ്തി സംഭവം അപലപനീയമാണ്. പൊലിസിന്റെ ഭാഗത്ത് നിന്നും ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരേയും അക്രമത്തിനെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കണം. മനുഷ്യാവകാശ കമ്മിഷന്, വനിതാ കമ്മിഷന്, പൊലിസ് കംപ്ലയിന്റ് സെല്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."