ലീഗല്‍ മെട്രോളജി വിഭാഗം ഓട്ടോറിക്ഷക്കാരോട് കാണിക്കുന്ന അനാസ്ഥക്കെതിരെ ഓട്ടോ ഡ്രൈവറുടെ നിരാഹാര സമരം
തേഞ്ഞിപ്പലം: മലപ്പുറം ജില്ലയില്‍ ഓട്ടോറിക്ഷകളില്‍ വാടക ഈടാക്കുന്നതിന് ഫെയര്‍മീറ്റര്‍ പ്രായോഗികമല്ലെന്നിരിക്കെ. വിവിധ കാരണങ്ങള്‍ പറഞ്ഞ് തിരുരങ്ങാടി ലീഗല്‍ മെട്രോളജി വിഭാഗം ഓട്ടോ ഡ്രൈവര്‍മാരോട് കാണിക്കുന്ന അനാസ്ഥക്കെതിരെ തിരൂരങ്ങാടി ലീഗല്‍ മെട്രോളജി ഓഫിസിനു മുന്നില്‍ ഓട്ടോ ഡ്രൈവറുടെ നിരാഹാര സമരം. പള്ളിക്കല്‍ ബസാറിലെ ഓട്ടോ ഡ്രൈവര്‍ എന്‍.എം കോയയാണ് ഓഫിസിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്.
കൃത്യമായ രേഖകളുമായി സീല്‍ ചെയ്യാനെത്തുന്ന ഡ്രൈവര്‍മാരെ മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിന്റെ പേരില്‍ തിരിച്ചയക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കുക, ബുക്ക് ചെയ്യാന്‍ നേരിട്ടെത്തണമെന്ന ഉദ്യോഗസ്ഥരുടെ പിടിവാശി അവസാനിപ്പിക്കുക, ബുക്കിംഗ് നിര്‍ബന്ധമെങ്കില്‍ ഫോണ്‍ ബുക്കിംഗ് സ്വീകരിക്കുക, ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമായ ഓഫിസിലെ ഫോണ്‍ നന്നാക്കുക, സീല്‍ ചെയ്യാനുള്ള തിയ്യതി ഒരു ദിവസം വൈകിയാല്‍ 2000 രൂപ പിഴ അടക്കണമെന്ന സര്‍ക്കാറിന്റെ തീരുമാനം പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍.എം കോയയുടെ നിരാഹാര സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."