സ്ത്രീ സമൂഹത്തെ കൈപിടിച്ചുയര്‍ത്തിയത് കുടുംബശ്രീ പ്രസ്ഥാനമാണെന്ന് മന്ത്രി എം.എം.മണി
മൂവാറ്റുപുഴ: സമൂഹത്തില്‍ അവഗണനയും ഒറ്റപ്പെടുത്തലുകളാലും വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കുടുംബശ്രീ പ്രസ്ഥാനമാണന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മാറാടി ഗ്രാമപഞ്ചായത്ത് 17മത് കുടുംബശ്രീ സി.ഡി.എസ്.വാര്‍ഷീകാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണന്നും സര്‍ക്കാരിന്റെ ഏതൊരു പദ്ധതികളും സമൂഹത്തിന്റെ താഴെ തട്ടിലേക്ക് എത്തിക്കുവന്‍ വിശ്വസിച്ച് ഏല്പിക്കാവുന്ന ഏജന്‍സിയായി കുടുംബശ്രീ പ്രസ്ഥാനം മാറിയെന്നും എം.എം.മണി പറഞ്ഞു. ചടങ്ങില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് സ്വാഗതം പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനര്‍ക്ക് നിര്‍മിച്ച് നല്കുന്ന വീടിന്റെ ആദ്യഗഡു ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഏറ്റ് വാങ്ങി. നിര്‍ദ്ധന രോഗികളെ സഹായിക്കുന്ന സ്നേഹനിധിയുടെ സമര്‍പ്പണം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ് നിര്‍വ്വഹിച്ചു. മുതിര്‍ന്ന കുടുംബശ്രീ അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.പി.ബേബി ആദരിച്ചു. മികച്ച എഡിഎസിനുള്ള പുരസ്കാരം പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.യു.ബേബി നിര്‍വ്വഹിച്ചു. എറണാകുളം ജില്ലയില്‍ മികച്ച കുടുംബശ്രീ അക്കൗണ്ടന്റായി തെരഞ്ഞെടുത്ത രേഖ രാജുവിനെയും എംസിഎ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രൂയി സാജനെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഷീകത്തിന് മുന്നോടിയായി കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത റാലിയും തുടര്‍ന്ന് കുടുംബം ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന വിഷയത്തില്‍ കെ.എസ്.പരീത് കുഞ്ഞ് ക്ലാസ്സെടുത്തു.
പ്രശസ്ത ചലച്ചിത്രതാരം ഗായത്തി മുഖ്യാതിഥിയായിരുന്നു.കുടുംബശ്രി മെമ്പര്‍ സെക്രട്ടറി കെ.ഉദയ, സിഡിഎസ് ചെയര്‍പേഴ്സണ്‍ സല്ലി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."