HOME
DETAILS
MAL
കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ
backup
February 09 2017 | 06:02 AM
കൊച്ചി: കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ആസ്തിയുണ്ടായിട്ടും ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാത്തവരുടെ വീടിനും സ്ഥാപനങ്ങള്‍ക്കും മുമ്പിലാകും പ്രതിഷേധ കൂട്ടായ്മ നടത്തുകയെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് എറണാകുളം സോണല്‍ മാനേജര്‍ പി.വി. സുരേന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി എന്‍.ഡി.നന്ദകുമാര്‍, എം.പി. ടോമി, മെയ്മോള്‍ മാത്യു,ടോമി മാത്യു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."