അങ്കമാലി-കരിയാട് ദേശീയപാതയില്‍ അപകടങ്ങള്‍ വീണ്ടും പതിവാകുന്നു
നെടുമ്പാശ്ശേരി: ആലുവ അങ്കമാലി ദേശീയപാതയില്‍ കരിയാട് ഭാഗത്തെ സിഗ്‌നല്‍ പ്രവര്‍ത്തിക്കാത്തത് മൂലം അപകടങ്ങള്‍ വീണ്ടും പതിവാകുന്നു.
ദേശീയപാതയില്‍ ആലുവ മുതല്‍ അങ്കമാലി വരെയുള്ള ഭാഗത്ത് ഏറ്റവും കൂടുതല്‍ അപകട സാധ്യത കൂടിയ മേഖലയായി കണ്ടെത്തിയിരിക്കുന്ന ഭാഗത്താണ് സിഗ്‌നല്‍ ലൈറ്റുകള്‍ തകരാറിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തത്.ദേശീയപാതയില്‍ കൊടും വളവ് നിലനില്‍ക്കുന്നത് മൂലം നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.അപകട മരണങ്ങളും ഈ ഭാഗത്ത് പതിവായിരുന്നു.
അപകടങ്ങളും അപകട മരണങ്ങളും പതിവായതോടെ നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഇവിടെ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.ഈ ഭാഗത്ത് വളവ് നിവര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തുകയും ബന്ധപ്പെട്ട അധികൃതര്‍ക്ക് പല തവണ നിവേദനങ്ങള്‍ നല്‍കുകയും ചെയ്‌തെങ്കിലും ഇപ്പോഴും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.ഇതിനിടയിലാണ് തല്‍ക്കാല ആശ്വാസമായിരുന്ന സിഗ്‌നല്‍ ലൈറ്റുകളും തകരാറിലായത്.
വിമാനത്താവള ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അങ്കമാലി ഭാഗത്തേക്ക് പോകണമെങ്കില്‍ ദേശീയപാത മുറിച്ച് കടക്കേണ്ടതുണ്ട്.സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."