കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കവര്‍ച്ച വ്യാപകമാകുന്നു; തമിഴ് നാടോടി സ്ത്രീകള്‍ വിലസുന്നു
പറവൂര്‍: ദേശസാല്‍കൃത റൂട്ടായ ആലുവ പറവൂര്‍ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നാടോടി സ്ത്രീകളുടെ വിളയാട്ടം. രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നു പേരുടെ പണം നഷ്ടമായി.
ഏറെ തിരക്കുള്ള ഈ റൂട്ടിലെ ബസ് സര്‍വീസുകള്‍ കേന്ദ്രീകരിച്ചാണു സ്ത്രീകളുടെയും വീട്ടമ്മാരുടെയും ബാഗുകളില്‍ നിന്നു പണം കവരുന്നത്.കോട്ടയില്‍ കോവലകത്തു നിന്ന് ആലുവയിലേക്കു യാത്രാ മധ്യേ ചേന്ദമംഗലം സ്വദേശി തങ്കം വിനു എന്ന വീട്ടമ്മയുടെ ബാഗില്‍നിന്ന് 5000 രൂപ നഷ്ടമായതാണ് ഒടുവിലത്തെ സംഭവം. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ കോട്ടയില്‍ കോവിലകത്തുനിന്ന് ആലുവയിലേക്കു പോകുന്നതിനിടെയാണു പണം നഷ്ടപ്പെട്ടത്.മന്നത്തു നിന്നു രണ്ടു നാടോടി സ്ത്രീകള്‍ കൈക്കുഞ്ഞുമായി ബസില്‍ കയറി. ഇവര്‍ക്ക് ഇരിക്കാനായി വീട്ടമ്മ സീറ്റ് നല്‍കിയതിനു ശേഷം ഇവരുടെ സമീപം തന്നെ നിന്നു.
ഇതിനിടയില്‍ ഹാന്‍ഡ് ബാഗിന്റെ സിബ് തിക്കി അകത്തിയാണു പണമെടുത്തത്. മൃഗസംരക്ഷണവകുപ്പിന്റെ കോഴി, താറാവ് വളര്‍ത്തുന്നതിനെക്കുറിച്ചു ക്ലാസില്‍ പങ്കെടുക്കാന്‍ പോയതാണു വീട്ടമ്മ. ബസ് ഇറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണു പണം നഷ്ടമായ വിവരമറിയുന്നത്. തിരിച്ചുവരാന്‍ പണമില്ലാതിരുന്നതിനാല്‍ മറ്റൊരു സ്ത്രീയുടെ കൈയ്യില്‍ നിന്നു പണം കടംവാങ്ങിയാണു മടങ്ങിയത്. കഴിഞ്ഞ ആഴ്ച എല്‍ഐസി ഏജന്റിന്റെ 6,500 രൂപയും കോട്ടപ്പുറം സ്വദേശിയായ ബാങ്ക് ജീവന്കാരന്റെ പോക്കറ്റില്‍ നിന്നു പഴ്‌സും കവര്‍ച്ച ചെയ്തു പണം അടിച്ചുമാറ്റിയിരുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ 17ല്‍പരം കവര്‍ച്ചകളാണ് ഈ റൂട്ടില്‍ നടന്നത്. പലപ്പോഴും നാടോടി സ്ത്രീകളെ നാട്ടുകാരും പൊലീസും ചേര്‍ന്നു പിടികൂടിയിട്ടുണ്ടെങ്കിലും സംഘം ചേര്‍ന്നു യാത്ര ചെയ്യുന്ന നാടോടി സ്ത്രീകകള്‍ കവര്‍ച്ച ചെയ്ത പണം കൈമാറി പോകുന്നതിനാല്‍ ഇവര്‍ രക്ഷപ്പെടുകയാണ് പതിവ്. പിടിക്കപ്പെടുന്നവരില്‍ നിന്നു തൊണ്ടിമുതലും ലഭിക്കാറില്ല. ഇതുകൊണ്ടതന്നെ പൊലീസിനു മറ്റു നടപടികള്‍ സ്വീകരിക്കാതെ വെറുതെവിടേണ്ടിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."