സാഹസിക ഡ്രൈവിങ് നടത്തിയാല്‍ ശിക്ഷ ആശുപത്രി സേവനം
ജിദ്ദ:റോഡുകളില്‍ സാഹസിക ഡ്രൈവിങ് നടത്തുന്നവര്‍ക്ക് വ്യത്യസ്തമായ ശിക്ഷയുമായി സഊദി ട്രാഫിക് വിഭാഗം.
സാഹസികര്‍ക്കും അമിതവേഗതയില്‍ വാഹന മോടിക്കുന്നവര്‍ക്കുമെല്ലാം ആശുപത്രിയില്‍ നിര്‍ബന്ധിത സേവനം ശിക്ഷയായി നല്‍കാനാണുമാണ് ട്രാഫിക് മന്ത്രാലയത്തിന്റെ പുതിയ ശിക്ഷാ നടപടി.
നിലവില്‍ കിഴക്കന്‍ മേഖലകളില്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. റോഡപകടങ്ങളില്‍പെട്ട് ആശുപത്രിയിലായവര്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മൂന്നു മണിക്കൂറാണു രോഗികള്‍ക്ക് സേവനം നല്‍കേണ്ടത്.
രോഗികളെ ഭക്ഷണം കഴിപ്പിക്കുകയും വൃത്തിയാക്കുകയും ആശുപത്രിക്കുള്ളില്‍ അവരെ അനുഗമിക്കുകയും എല്ലാം ചെയ്യണം.
ഇതിനായി ദിവസവും രണ്ടു രോഗികളെ പരിചരിച്ച് അവരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ടും നല്‍കണം.
നിലവില്‍ കിഴക്കന്‍ മേഖലയില്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയ ഈ രീതി താമസിയാതെ രാജ്യത്തെ വിവിധ പ്രവിശ്യകളിലേക്കും കൂടെ വ്യാപിക്കും.
ഇതുവഴി ഡ്രൈവര്‍മാര്‍ക്ക് സ്വയം ഒരു ബോധം ഉണ്ടാക്കുയാണ് ലക്ഷ്യമെന്നും ട്രാഫിക് മേധാവി പറഞ്ഞു. നിര്‍ദ്ദിഷ്ട സമയത്ത് കൃത്യ വിലോപം കാട്ടിയാല്‍ സേവനം ആവര്‍ത്തിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനു ശേഷമായിരിക്കും ഗതാഗത നിയമം അനുസരിച്ച് മറ്റു ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. അപകടത്തില്‍ പരുക്കേറ്റവരുടെ അഭാവത്തില്‍ മറ്റു രോഗികളുടെ പരിചരണ ചുമതല നല്‍കും.
നിയമലംഘകരുടെ ഡ്രൈവിങ് സ്വഭാവം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ ശിക്ഷാ മാര്‍ഗത്തിലൂടെ ട്രാഫിക് ഡയറക്ടേറ്റ് ലക്ഷ്യമിടുന്നതെന്നും മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."