കേന്ദ്ര ബജറ്റില്‍ 213 കോടി; ശബരി റയില്‍വേക്ക് കുതിപ്പേകും
തൊടുപുഴ: കേന്ദ്ര ബജറ്റില്‍ 213 കോടി രൂപ വകയിരുത്തിയതിലൂടെ ശബരി റയില്‍ പദ്ധതിക്ക് കുതിപ്പേകും. 100 കോടി രൂപ ബജറ്റ് വിഹിതമായും 113 കോടി രൂപ ബജറ്റേതര വിഹിതവുമായാണ് തുക വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബജറ്റ് വിഹിതമായി 20 കോടിയും ബജറ്റേതര വിഹിതമായി 20 കോടിയും ലഭിക്കുകയും പിന്നീട് പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് 27.43 കോടി രൂപ കൂടി കിട്ടുകയും ചെയ്തിരുന്നു. ഇതോടെ 280 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനത്തിന് തുടക്കമായി.
ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ബജറ്റേതര വിഭാഗത്തില്‍ തുക അനുവദിച്ചിട്ടുള്ളത് ശബരി റയില്‍ പദ്ധതിക്ക് മാത്രമാണ്. മാത്രവുമല്ല ദക്ഷിണേന്ത്യന്‍ റയില്‍വേക്ക് ആകെ ലഭിച്ച 403 കോടി രൂപയില്‍ 213 കോടി രൂപയും ശബരി റയില്‍ പദ്ധതിക്കാണ്.
1996 ലാണ് കേന്ദ്ര ഗവണ്‍മെന്റും റയില്‍വേ ബോര്‍ഡും ശബരി റയില്‍പ്പാതയ്ക്ക് അംഗീകാരം നല്‍കിയത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി കിടക്കുകയായിരുന്നു.
ഒന്നുകില്‍ പദ്ധതി നടപ്പിലാക്കണം അല്ലെങ്കില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി ക്യാപ്റ്റനായി കരിങ്കുന്നം മുതല്‍ കാലടി വരെ ശബരി റെയില്‍ സമര സന്ദേശയാത്ര സംഘടിപ്പിച്ചിരുന്നു. അങ്കമാലി മുതല്‍ കാലടിവരെയുള്ള ഒന്നാം റീച്ചിന്റെയും കാലടി റയില്‍വേ സ്റ്റേഷന്റെയും പെരിയാറിനു കുറുകെയുള്ള പാലത്തിന്റെയും 80% നിര്‍മാണം മാത്രമാണ് നടന്നിട്ടുള്ളത്.
എറണാകുളം ജില്ലയിലെ തുടര്‍ന്നുള്ള ഭാഗത്തെയും ഇടുക്കി ജില്ലയിലെയും അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അലൈന്റ്‌മെന്റിനെ സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റ് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശത്തിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം ലഭിക്കുവാനുണ്ടണ്ട്.
2010 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയടങ്കല്‍ 1214 കോടി രൂപയാണ്. ഈ തുക കേന്ദ്ര ഗവണ്‍മെന്റ് മാത്രമായി ചിലവഴിക്കാന്‍ കഴിയില്ലെന്ന നിലപാട് റയില്‍വേ മന്ത്രാലയം സ്വീകരിക്കുകയും മൊത്തം ചിലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് നിര്‍ദ്ദേശം കേന്ദ്ര ഗവണ്‍മെന്റ് 2011 ല്‍ സ്വീകരിച്ചതോടെയാണ് പാത നിര്‍മാണം സ്തംഭനത്തിലേയ്ക്ക് നീങ്ങിയത്.
2008 ല്‍ നിര്‍മാണം ആരംഭിച്ച പദ്ധതിയെന്ന നിലയില്‍ ശബരിപ്പാതയ്ക്ക് ഈ വ്യവസ്ഥയില്‍ നിന്ന് ഇളവ് അനുവദിയ്ക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാതെ വന്നതിനെ തുടര്‍ന്നുള്ള തര്‍ക്കം 2015 വരെ നീണ്ടണ്ടുപോയത് പദ്ധതി പ്രദേശത്തെ ആയിരക്കണക്കിനുള്ള കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരുന്നു. കല്ലിട്ടുപോയ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ ഭൂമി ക്രയവിക്രയം നടത്തുവാനോ പണയപ്പെടുത്തി വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ എടുക്കുവാനോ വീടുകള്‍ പൂതുക്കിപ്പണിയുവാനോ കഴിയാത്ത സ്ഥിതിയായി. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ വിവിധ സമര പരിപാടികള്‍ നടത്തിയത്.
ശബരി റയില്‍ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ വിജയം കാണുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എസ്.പി.വി കമ്പനി രൂപീകരിച്ച് ശബരി റയില്‍ പദ്ധതിക്കുള്ള ധന സമാഹരണം ആരംഭിച്ച് കഴിഞ്ഞു. 17 വര്‍ഷമായി മുടങ്ങിക്കിടന്ന ശബരി റയില്‍ പദ്ധതിക്ക് പുതുജീവന്‍ നല്‍കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം നേടിയെടുത്ത് ഫണ്ടനുവദിപ്പിക്കാന്‍ കഴിഞ്ഞതിലും ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് എം. പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."