ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും നാളെ തൊടുപുഴയില്‍
തൊടുപുഴ: ഏക സിവില്‍ കോഡിനെതിരേ ഇമാം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും നാളെ തൊടുപുഴയില്‍ നടക്കും.
ഉച്ചകഴിഞ്ഞ 3.30 ന് മങ്ങാട്ടുകവലയില്‍ കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. ഹൈദര്‍ ഉസ്താദിന്റെ പ്രാര്‍ഥനയോടെ റാലി ആരംഭിക്കും. റാലി തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ (ടിപ്പു സുല്‍ത്താന്‍ നഗര്‍) എത്തിച്ചേരുമ്പോള്‍ പൊതുസമ്മേളനത്തിന് തുടക്കമാകും. ഇമാം കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദുല്‍ കബീര്‍ റഷാദി സ്വാഗതം ആശംസിക്കും. ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവിയുടെ അധ്യക്ഷതയില്‍ റ്റി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
തൗഫീഖ് മൗലവി ബാഖവി വിഷയാവതരണവും അഡ്വ. ഹനീഫ് ഹുദവി കാസര്‍കോട് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
പി.പി.മുഹമ്മദ് ഇസ്ഹാഖ് മൗലവി, ഇംദാദുള്ള മൗലവി, ഇസ്മായില്‍ മൗലവി പാലമല, അബ്ദുല്‍ ഗഫൂര്‍ നജ്മി, അബ്ദുല്‍ റഷീദ് മൗലവി കൗസരി, മുഹമ്മദ് സ്വാലിഹ് അന്‍വരി, മുഹമ്മദ് ഷെഹീര്‍ മൗലവി, അന്‍സാരി മൗലവി, അബ്ദുറഹ്മാന്‍ സഅ്ദി, ഹനീഫ് കാശിഫി, ഹാഷിം ബാഖവി, പി.പി. സുലൈമാന്‍ റാവുത്തര്‍, കെ.എം.എ. ഷുക്കൂര്‍, ഫൈസല്‍ ഇടവെട്ടി, എം.എസ്. സുബൈര്‍, വി.എസ് മുഹമ്മദ് ഷെരീഫ്, മാഹിന്‍ ബാദുഷ ഇടുക്കി, പി.പി.അസീസ് ഹാജി, അലിക്കുഞ്ഞ് വാത്തിശേരി, അഡ്വ. സി.കെ.ജാഫര്‍, ജാഫര്‍ വെങ്ങല്ലൂര്‍, എം.എ കരീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
റാലിയും പൊതുസമ്മേളനവും ചരിത്ര വിജയമാക്കാന്‍ മുഴുവന്‍ വിശ്വാസികളും കടകമ്പോളങ്ങള്‍ അടച്ചിട്ട് പരമാവധി ശുഭ്രവസ്ത്രധാരികളായി കൃത്യസമയത്ത് തന്നെ മങ്ങാട്ടുകവലയില്‍ എത്തിച്ചേരണമെന്ന് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി, കണ്‍വീനര്‍ അബ്ദുല്‍ കബീര്‍ റഷാദി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."