കണക്കുകള്‍ കഥ പറയുമ്പോള്‍
വിശ്വസിക്കാന്‍ പോലും പ്രയാസമാകുന്നത്രയും കുട്ടികളെയാണ് ഓരോ വര്‍ഷവും കാണാതാവുന്നത്. 2010 മുതല്‍ 2015 വരെ കേരളത്തില്‍നിന്നു കാണാതായ കുട്ടികളുടെ എണ്ണം 6929 ആണ്. 2017 നവംബര്‍വരെ സംസ്ഥാനത്തു കാണാതായ കുട്ടികള്‍ 719 ആണ്. ഇതില്‍ 592 പേരെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞു. ബാക്കിയുള്ള കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ല.
കുട്ടികളെ കാണാതാകുന്ന സംഭവങ്ങളില്‍ പലതും പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നതാണു യാഥാര്‍ഥ്യം. സംസ്ഥാന പൊലിസിന്റെ കണക്കുപ്രകാരം 2010 മുതല്‍ 2015 വരെ കേരളത്തില്‍ നിന്നു കാണാതായ കുട്ടികളുടെ കണക്ക് താഴെ കൊടുക്കുന്നു:
2010-829
2011-952
2012-1081
2013-1208
2014 -1229
2015 -1630
പന്ത്രണ്ടു വയസു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവരാണു കാണാതാവുന്നതില്‍ ഭൂരിപക്ഷവും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 2010ല്‍ കേരളത്തില്‍നിന്ന് 1037 കുട്ടികളെ കാണാതായിട്ടുണ്ട്, 411 ആണ്‍കുട്ടികളും 626 പെണ്‍കുട്ടികളും. 2011ല്‍ 428 ആണ്‍കുട്ടികളെയും 855 പെണ്‍കുട്ടികളെയുമാണു കാണാതായത്. 2012ല്‍ കാണാതായത് 1168 കുട്ടികളെയാണ്. അവരില്‍ 391 പേര്‍ ആണ്‍കുട്ടികളും 777 പേര്‍ പെണ്‍കുട്ടികളുമാണ്. 2013ല്‍ കാണാതായത് 1581 കുട്ടികളെയാണ്. ഇതില്‍ 578 ആണ്‍കുട്ടികളും 1003 പെണ്‍കുട്ടികളുമാണുള്ളത്. 2014ല്‍ കാണാതായത് 554 ആണ്‍കുട്ടികളെയും 925 പെണ്‍കുട്ടികളെയുമാണ്.
201 0ല്‍ 346 ആണ്‍കുട്ടികളെയും 549 പെണ്‍കുട്ടികളെയും കണ്ടെത്തി. 65 ആണ്‍കുട്ടികളെയും 77 പെണ്‍കുട്ടികളെയും കണ്ടെത്താനുണ്ട്. 2011 ല്‍ 310 ആണ്‍കുട്ടികളെയും 671 പെണ്‍കുട്ടികളെയും കണ്ടെത്തി. 118 ആണ്‍കുട്ടികളെയും 184 പെണ്‍കുട്ടികളെയും കണ്ടെത്താനുണ്ട്. 2012ല്‍ 239 ആണ്‍കുട്ടികളെയും 467 പെണ്‍കുട്ടികളെയും കണ്ടെത്തി. 152 ആണ്‍കുട്ടികളെയും 310 പെണ്‍കുട്ടികളെയും കണ്ടെത്താനുണ്ട്. 2013 ല്‍ 407 ആണ്‍കുട്ടികളെയും 687 പെണ്‍കുട്ടികളെയും കണ്ടെത്തി. 171 ആണ്‍കുട്ടികളെയും 316 പെണ്‍കുട്ടികളെയും കണ്ടെത്താനുണ്ട്. 2014ല്‍ 457 ആണ്‍കുട്ടികളെയും 765 പെണ്‍കുട്ടികളെയും കണ്ടെത്തി. 97 ആണ്‍കുട്ടികളെയും 160 പെണ്‍കുട്ടികളെയും കണ്ടെത്താനുണ്ട്. 2015ല്‍ 731 ആണ്‍കുട്ടികളെയും 709 പെണ്‍കുട്ടികളെയും കണ്ടെത്തി. 250 ആണ്‍കുട്ടികളെയും 333 പെണ്‍കുട്ടികളെയും കണ്ടെത്താനുണ്ട്.
കണ്ടെത്തുന്നതില്‍ മുന്നില്‍ കേരളപൊലിസ്
കാണാതായ കുട്ടികളെ കണ്ടെത്തുന്നതില്‍ കേരള പൊലിസ് ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്തു കാണാതാകുന്ന 95 ശതമാനത്തിലധികം കുട്ടികളെയും കണ്ടെത്താനാകുന്നുണ്ടെന്നു കേരള ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്ത് പറയുന്നു.
2014 ഓഗസ്റ്റ് ഒന്നു മുതല്‍ 2017 ഓഗസ്റ്റ് ഒന്നുവരെ സംസ്ഥാനത്തു കാണാതായ കുട്ടികളുടെ കണക്കറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന പൊലിസ് മേധാവിക്കു കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍ദേശം നല്‍കിയിരുന്നു. മകന്‍ നിസാമുദ്ദീനെ കാണാതായെന്ന ചേര്‍ത്തല പാണാവള്ളി സ്വദേശി താജു നല്‍കിയ ഹരജിയിലായിരുന്നു നിര്‍ദേശം. ഇതുപ്രകാരം പൊലിസ് സമര്‍പ്പിച്ച കണക്കുപ്രകാരം ഈ കാലയളവിലെ 97.8 ശതമാനം കുട്ടികളെയും കണ്ടെത്തിയതായി പറയുന്നുണ്ട്.
2013ലെ സുപ്രിം കോടതി ഉത്തരവു പ്രകാരം കുട്ടികള്‍ കാണാതാകുന്ന ഓരോ സംഭവത്തിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതു കാര്യക്ഷമമായി നടപ്പാക്കുന്നതു കേരളത്തിലാണ്. റിപ്പോര്‍ട്ട് ചെയ്യാതെ വരുന്ന സംഭവങ്ങള്‍ വളരെ കുറവാണ്. നാടോടികളുടെ കുട്ടികളെ കാണാതാകുന്നതാണു പലപ്പോഴും പൊലിസില്‍ എത്താത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റില്‍, 2016 ജൂണ്‍ വരെയുള്ള വിവരമനുസരിച്ച് എട്ടു വയസുവരെയുള്ള 223 ആണ്‍കുട്ടികളെയും 138 പെണ്‍കുട്ടികളെയും രാജ്യത്തുനിന്നു കാണാതായിട്ടുണ്ട്. കാണാതായ 361 കുട്ടികളില്‍ 224 പേരെ കണ്ടെത്തിയിട്ടുണ്ട്. എട്ട് മുതല്‍ 12 വയസു വരെയുള്ള 348 കുട്ടികളെയാണ് ഈ കാലയളവില്‍ കാണാതായത്. ഇതില്‍ 253 പേരെ കണ്ടെത്തി. 12 മുതല്‍ 18 വയസു വരെയുള്ള 2381 കുട്ടികളെ ഈ കാലയളവില്‍ കാണാതായി. ഇതില്‍ 1782 പേരെ കണ്ടെത്തിയിട്ടുണ്ട്. 2016ല്‍ സംസ്ഥാനത്ത് 662 കുട്ടികളെ കാണാതായെന്നാണു ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.
ആഭ്യന്തരവകുപ്പും കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രാലയത്തിനു കീഴിലെ 'ട്രാക്ക് ദ മിസ്സിങ് ചൈല്‍ഡ്' പോര്‍ട്ടലും നല്‍കുന്ന കണക്കുപ്രകാരം 2011 മുതല്‍ സംസ്ഥാനത്തുനിന്നു കാണാതായത് 8021 കുട്ടികളാണ്. ഇതില്‍ 96 ശതമാനം (7713) കുട്ടികളെയും കണ്ടെത്തിയതായി പൊലിസ് അവകാശപ്പെടുന്നു.
2008 മുതല്‍ 2017 ജൂലൈ വരെ 1288 തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ് കേരള പൊലിസിന്റെ വെബ്‌സൈറ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തത്.
വര്‍ഷം കേസ്
2008 87
2009 83
2010 111
2011 129
2012 147
2013 136
2014 130
2015 171
2016 154
2017 (ജൂലൈ വരെ) -140
തിരുവനന്തപുരം മുന്നില്‍
ആഭ്യന്തരവകുപ്പിന്റെ കണക്കുപ്രകാരം തിരുവനന്തപുരത്തുനിന്നാണ് ഏറ്റവുമധികം കുട്ടികളെ കാണാതായത്. 2015ല്‍ ഇവിടെനിന്ന് അപ്രത്യക്ഷരായത് 124 പെണ്‍കുട്ടികളും 118 ആണ്‍കുട്ടികളുമാണ്. മലപ്പുറമാണു രണ്ടാമത്. 112 ആണ്‍കുട്ടികളും 89 പെണ്‍കുട്ടികളും ഇക്കാലയളവില്‍ അപ്രത്യക്ഷരായി. കൊല്ലം ജില്ലയില്‍നിന്ന് 86 ആണ്‍കുട്ടികളെയും 74 പെണ്‍കുട്ടികളെയും തൃശൂരില്‍നിന്ന് 77 ആണ്‍കുട്ടികളെയും 60 പെണ്‍കുട്ടികളെയും കോഴിക്കോട്ടുനിന്ന് 84 ആണ്‍കുട്ടികളെയും 54 പെണ്‍കുട്ടികളെയും എറണാകുളത്തുനിന്ന് 64 ആണ്‍കുട്ടികളെയും 66 പെണ്‍കുട്ടികളെയും ഇക്കാലയളവില്‍ കാണാതായി.
പത്തനംതിട്ടയില്‍ കാണാതായത് 33 പെണ്‍കുട്ടികളും 30 ആണ്‍കുട്ടികളും. ആലപ്പുഴയില്‍ 66 പെണ്‍കുട്ടിളും 50 ആണ്‍കുട്ടികളും. പാലക്കാട്ട് 60 പെണ്‍കുട്ടികളും 43 ആണ്‍കുട്ടികളും. വയനാട്ടില്‍ 43 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളും. കണ്ണൂരില്‍ 46 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും. കാസര്‍കോട് 22 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമാണ്.
ഡല്‍ഹിയില്‍ ദിനംപ്രതി കാണാതാകുന്നത് 15 കുട്ടികള്‍
കേരളത്തിലേതിനേക്കാള്‍ എത്രയോ വലിയ കണക്കുകളാണ് മറ്റു പല സംസ്ഥാനങ്ങളിലുമുള്ളത്. ഡല്‍ഹിയില്‍ ദിവസേന പതിനഞ്ചോളം കുട്ടികളെയാണു കാണാതാകുന്നത്. 5563 കുട്ടികളെയാണ് 2016ല്‍ കാണാതായത്. 2017ല്‍ ജൂണ്‍ വരെയുള്ള അഞ്ചു മാസത്തിനുള്ളില്‍ 1500 കുട്ടികളെ കാണാതായി. റോഡുകള്‍ സി.സി.ടി.വി നിരീക്ഷണത്തിലായിട്ടും ഹൈടെക് പൊലിസ് സംരക്ഷണമുണ്ടായിട്ടും ഇതിന് കുറവു വരുന്നില്ല. കര്‍ണാടകയില്‍ കഴിഞ്ഞവര്‍ഷം 2918 കുട്ടികളെയും തമിഴ്‌നാട്ടില്‍ 1873 കുട്ടികളെയും മഹാരാഷ്ട്രയില്‍ 1529 കുട്ടികളെയും പശ്ചിമബംഗാളില്‍ 6563 കുട്ടികളെയും കാണാതായി.
കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കണക്കനുസരിച്ചു 2014ല്‍ കാണാതായവര്‍, ആന്ധ്രാപ്രദേശ്-4158, അസം-1472, ഛത്തിസ്ഗഢ് -1627, ഡല്‍ഹി- 6488, ഗുജറാത്ത് -1957, മധ്യപ്രദേശ് - 2055, മഹാരാഷ്ട്ര- 13,090, തമിഴ്‌നാട് - 3405, തെലങ്കാന-2914, ഉത്തര്‍പ്രദേശ് - 5722 എന്നിങ്ങനെയാണ്. 2011 മുതല്‍ 2014 വരെ രാജ്യത്തുനിന്നു കാണാതായ ആകെ കുട്ടികളുടെ എണ്ണം 2011ല്‍ 90,654, 2012ല്‍ 65,038, 2013ല്‍ 65,223, 2014ല്‍ 53,714 എന്നിങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."