ഇടുക്കിയിലെ രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് നാളെ വിരമരുന്ന് നല്‍കും
തൊടുപുഴ: ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ ഒന്നു മുതല്‍ 19 വയസുവരെ പ്രായമുളള മുഴുവന്‍ കുട്ടികള്‍ക്കും വിരമരുന്ന് നല്‍കും.
235782 കുട്ടികള്‍ക്കാണ് വിരബാധക്കെതിരേയുളള ആല്‍ബന്റസോള്‍ ഗുളിക നല്‍കുകയെന്ന് ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.സിതാര മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം നാളെ ഉച്ചക്ക് ഒന്നിന് കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും.
ജില്ലയിലെ 467 സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളിലും 195 അണ്‍ എയ്ഡഡ് സ്‌കൂളുകളിലും 1518 അങ്കണവാടികളിലും വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കും.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കി. മീഡിയാ ഓഫിസര്‍ ആര്‍. അനില്‍കുമാര്‍, എം.സി.എച്ച ഓഫിസര്‍ ഗീതാകുമാരി, ജയപ്രകാശ് കെ.എ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."