വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് പരിസ്ഥിതി മന്ത്രിയുടെ ഉറപ്പ്
തൊടുപുഴ: വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെക്ക് വേണ്ടി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പിക്ക് പാര്‍ലമെന്റില്‍ ഉറപ്പു നല്‍കി.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനെ കവര്‍ന്നെടുക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ തയ്യാറാക്കിട്ടുണ്ടോ എന്ന എം.പി യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. എം.പി ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കണക്കും മന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. 1337 പേരാണ് വന്യജീവിയുടെ ആക്രമണത്തില്‍പ്പെട്ട് മരണപ്പെട്ടത്.
ഇതില്‍ 113 പേര്‍ കടുവയുടേയും 1224 പേര്‍ കാട്ടാനകളുടെ ആക്രമണത്തിലും മരണപ്പെട്ടവരാണ്. കേരളത്തില്‍ 33 പേര്‍ കാട്ടാനയുടെ ആക്രമണത്തിലും 3 പേര്‍ കടുവയുടെ ആക്രമണത്തിലും മരണപ്പെട്ടതായി മന്ത്രി അറിയിച്ചു.
വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും വംശവര്‍ദ്ധനവ് മൂലം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ വന്യജീവികള്‍ ഉണ്ടാകുന്നതിലൂടെ സ്ഥലപരിമിതി മൂലം പുറത്തേക്ക് വരുന്ന വന്യജീവികളാണ് മനുഷ്യരെ കൊല്ലുന്നതെന്നും അതുകൊണ്ട് വന്യജീവി സങ്കേതങ്ങളില്‍ അധികമായി വരുന്ന ജീവികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം.പി വനം പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് മന്ത്രി പാര്‍ലമെന്റില്‍ എം.പിക്ക് ഉറപ്പു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."