നടി ഭാവനയുടെ വിവാഹം തിങ്കളാഴ്ച തൃശൂരില്‍
തൃശൂര്‍: നടി ഭാവനയുടെ വിവാഹം തിങ്കളാഴ്ച തൃശൂരില്‍ നടക്കും. ബംഗളൂരു സ്വദേശിയും കന്നട ചലച്ചിത്ര നിര്‍മാതാവുമായ നവീനാണ് വരന്‍. തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ 11.30 വരെയുള്ള മുഹൂര്‍ത്തത്തില്‍ തൃശൂര്‍ കോവിലകത്തും പാടത്തുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ.
സിനിമാ, രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി അന്നു വൈകിട്ട് തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ തൃശൂരിലായിരുന്നു വിവാഹനിശ്ചയം. ഭാവനയുടെ ആദ്യ കന്നട ചിത്രമായ 'റോമിയോ' യുടെ നിര്‍മാതാവാണ് നവീന്‍. ആ പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു.
നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഭാവനയാണ് വിവാഹം ഉടനുണ്ടാകുമെന്ന് ഒരഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. നവീന്റെ മാതാവ് മരിച്ച് ഒരു വര്‍ഷം തികഞ്ഞ സന്ദര്‍ഭത്തിലാണ് വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."