ജനകീയ പ്രതിഷേധം വിജയിച്ചു; അരൂക്കുറ്റിയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി
പൂച്ചാക്കല്‍: പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അരൂക്കുറ്റിയിലെ ടോള്‍ പിരിവ് അവസാനിപ്പിച്ചു. പതിറ്റാണ്ടുകളായി അരൂര്‍ അരൂക്കുറ്റി പാലത്തില്‍ തുടരുന്ന ടോള്‍ പിരിവാണ് നിരന്തരമുള്ള സമരത്തെ തുടര്‍ന്ന് നിര്‍ത്തിയത്.ടോള്‍ പിരിവിന്റെ കാലാവധി കഴിഞ്ഞിട്ടും അധികൃതരുടെ ഒത്താശയോടെയാണ് കരാറുകാര്‍ പിരിവ് നടത്തി വന്നിരുന്നത്.
ഇതിനിടയില്‍ നിരവധി തവണ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ടോള്‍ പിരിവ് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.ഇതേ തുടര്‍ന്ന് ടോള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ട് വീണ്ടും പ്രതിഷേധം ശക്തമാമാകുകയും ചെയ്തിരുന്നു. പാലത്തിലെ ടോള്‍ ഇനിയും തുടര്‍ന്നാല്‍ പ്രത്യക്ഷ സമരത്തിനിറങ്ങി ടോള്‍ തടയാനായിരുന്നു നാട്ടുകാരുടെയും രാഷ്ട്രീയ സഘടനകളുടെയും തീരുമാനം.അതിനിടയിലാണ് ടോള്‍ അവസാനിപ്പിച്ച് ടോള്‍ ബൂത്ത് കരാറുകാരന് പൊളിച്ചത്.
പന്ത്രണ്ട് വര്‍ഷം മുമ്പാണ് അരൂക്കുറ്റി അരൂര്‍ പാലം ജനങ്ങള്‍ക്ക് തുറന്നു നല്‍കിയത്,അന്ന് മുതല്‍ പാലത്തില്‍ ടോള്‍ പിരിവും ആരംഭിച്ചു.ഇരുപതുകോടിയോളം രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്.നിര്‍മാണ തുകയുടെ അഞ്ച് ഇരട്ടി ഇപ്പോള്‍ പിരിച്ചെടുത്തു കഴിഞ്ഞിരുന്നു.എന്നിട്ടും പാലത്തിലെ ടോള്‍ പിരിവ് തുടര്‍ന്നിരുന്നു.ഓരോ വര്‍ഷയും കരാര്‍ പുതുക്കിയാണ് പിരിവ് . പുറത്തുനിന്നു വരുന്നവരുടെ കൈയില്‍ നിന്ന് അമിത ടോള്‍ ഈടാക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."