ചുങ്കത്തെ വിദേശമദ്യശാല അടച്ചുപൂട്ടണം: മാര്‍ച്ചും ധര്‍ണയും നടത്തി
ആലപ്പുഴ: ചുങ്കത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ച വിദേശമദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേര്‍ പങ്കെടുത്ത മാര്‍ച്ച് ബിവറേജിനു മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ കെ.സി.ബി.സി ജില്ലാ ഡയറക്ടര്‍ ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
സെബാസ്റ്റിയന് പുന്നയ്ക്കല്‍, സുനീര്‍ ഇസ്മയില്‍, എ.എം നൗഫല്‍, എ.എം നസീര്‍, പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍, മുഹമ്മദ് ഹാഷിം സഖാഫി, എ.എം.എം ശാഫി റഹ്്മത്തുള്ള എന്നിവര്‍ സംസാരിച്ചു. സൂചനാ സമരം കൊണ്ട് ബിവറേജ് ഒട്ട്ലെറ്റ് മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരാനുകൂലികള്‍ മുന്നറിയിപ്പ് നല്കി.
ബിവറേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ലൈസന്‍സില്ലെന്ന കാരണംകാട്ടി നഗരസഭാ നേതൃത്വവും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."