സൈനികര്‍ക്കു പ്രത്യേകമായി ശമ്പള കമ്മിഷന് കൊണ്ട് വരണമെന്ന് കെ.സി വേണുഗോപാല്‍
ആലപ്പുഴ: രാജ്യത്തെ അര്‍ദ്ധ സൈനിക സേവനത്തില്‍ നിന്നും വിരമിച്ച സി.ആര്.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി സൈനികര്‍ക്കു പ്രത്യേകമായി ശമ്പള കമ്മിഷനും, പെന്ഷന് ചട്ടവും കൊണ്ട് വരണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ലോക്സഭാ ഡെപ്പ്യൂട്ടി വിപ്പ് കെ.സി വേണുഗോപാല്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ലോക്സഭയിലെ ചട്ടം 377 പ്രകാരമാണ് ഈ ആവശ്യം ഗവണ്മെന്റിനു മുമ്പാകെ സമര്‍പ്പിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷന്, വണ്‍ റാങ്ക് വണ്‍ പെന്ഷന് അടിസ്ഥാനമായുള്ള നേട്ടങ്ങള്‍ ഒന്നും തന്നെ അര്‍ദ്ധ സൈനിക മേഖലയില്‍ നിന്നും വിരമിച്ച സൈനികര്‍ക്കു ലഭിക്കുന്നില്ല.
അര്‍ദ്ധ സൈനിക മേഖലയില്‍ ജോലി ചെയ്തിരുന്നവരേക്കാള് 8000 രൂപയുടെ മുകളില്‍ മറ്റു സൈനികര്‍ക്കു പെന്‍ഷനായി ലഭിക്കുന്നുണ്ട്. അതിനാല്‍ അര്‍ദ്ധ സൈനികര്‍ക്കു പ്രത്യേകമായി പ്രത്യേക ശമ്പള കമ്മിഷനും, പെന്ഷന് ചട്ടവും കൊണ്ട് വരണമെന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
അതോടൊപ്പം അര്‍ദ്ധ സൈനികര്‍ക്കായി പാരാമിലിട്ടറി വെല്‍ഫെയര്‍ ബോര്‍ഡും, സൈനികര്‍ക്കു തുല്ല്യമായി സി.ജി.എച്.എസ് സംവിധാനവും അനുവദിക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."