HOME
DETAILS
MAL
ഇന്‍ഷ്യൂറന്‍സ് കമ്പനികളില്‍ സഊദി വല്‍ക്കരണത്തിന് കര്‍ശന നിര്‍ദേശം
backup
February 09 2017 | 07:02 AM
റിയാദ്: ഇന്‍ഷ്യൂറന്‍സ് കമ്പനികളില്‍ സ്വദേശി വത്കരണം ശക്തമാക്കാന്‍ സഊദി മോണിറ്ററിംഗ് ഏജന്‍സി (സാമ) കര്‍ശന നിര്‍ദേശം നല്കി. ജൂലൈ രണ്ടിനു മുന്‍പ് തന്നെ നടപ്പിലാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണവുമായി ബന്ധപ്പെട്ട് പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സാമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാലിക്കാത്ത കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ക്ലെയിം മാനേജ്മെന്റ്, അപകടങ്ങളില്‍ പെട്ട് വാഹനങ്ങള്‍ പരിശോധിക്കുന്ന വിഭാഗങ്ങള്‍, കസ്റ്റമര്‍ സര്‍വീസ്, പരാതി പരിഹാര കേന്ദ്രം, റിക്കവറി, ഇന്‍ഷൂറന്‍സ് എന്നീ വിഭാഗങ്ങളിലാണ് പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."