പരിയാരത്തെ മത്സ്യ സംസ്‌കരണ കമ്പനിക്കെതിരേ നാട്ടുകാര്‍
തളിപ്പറമ്പ്: പാരിസ്ഥിതിക പ്രശ്‌നം ഉയര്‍ത്തുന്നുവെന്നാരോ പിച്ച് മത്സ്യ സംസ്‌കരണ കമ്പനിക്കെതിരേ നാട്ടുകാര്‍ രംഗത്ത്. ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാണിച്ച് പരിയാരം പൊന്നുരുക്കിപ്പാറയില്‍ പ്രവര്‍ത്തിച്ചുവരുന്ന അക്വാനേഷ് മത്സ്യ സംസ്‌കരണ ഫാക്ടറിക്കെതിരേയാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഫാക്ടറി പ്രവര്‍ത്തിപ്പിക്കുമ്പോഴും ഇവിടേക്ക് സംസ്‌കരണത്തിനായി മത്സ്യം കൊണ്ടുവരുമ്പോഴും ഉണ്ടാകുന്ന അസഹനീയമായ ദുര്‍ഗന്ധം നാട്ടുകാരെ വലയ്ക്കുന്നുണ്ട്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസകോശ രോഗമുള്‍പ്പെടെ മാരക രോഗങ്ങള്‍ പിടിപെടുന്നു. ഏഴുവര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഫാക്ടറിയുടെ ആരംഭഘട്ടത്തില്‍ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ആ സമയങ്ങളിലെല്ലാം ഫാക്ടറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും മലിനീകരണം തടയുന്നതിന് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ പ്രധിക്ഷേധത്തില്‍ അയവു വരുത്തി പ്രവര്‍ത്തനം തുടരുകയുമായിരുന്നു പതിവ്.
ഇനിയും ദുരിതം സഹിച്ച് ഫാക്ടറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ആക്ഷന്‍ കമ്മിറ്റി. ഇവിടെ സ്ഥാപിച്ചിരിക്കുന്ന മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ നോക്കുകുത്തികളാണെന്നാണ് നാട്ടുകാരുടെ വാദം. ജനങ്ങളെ പറ്റിച്ച് വന്‍ പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഫാക്ടറി അടച്ചു പൂട്ടിക്കുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."