ശമ്പളം മുടങ്ങി: ആറളം ഫാമില്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം
ഇരിട്ടി: ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും രണ്ടുമാസത്തെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആറളം ഫാം ഓഫിസിനു മുന്നില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധ സമരം തുടങ്ങി. ഫാമിലെ തൊഴിലാളികള്‍ക്ക് മുടങ്ങാതെ ശമ്പളം അനുവദിക്കുമെന്ന് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.
ഡിസംബര്‍, ജനുവരി മാസത്തെ ശമ്പളമാണ് മുടങ്ങിയത്. പ്ലാന്റേഷന്‍ തൊഴിലാളികളെ അഗ്രികള്‍ച്ചര്‍ തൊഴിലാളികളായി അംഗീകരിച്ച് സ്ഥിരപ്പെടുത്തണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. ഫാമില്‍ ജോലിചെയ്യുന്ന 537 തൊഴിലാളികളില്‍ 21 സ്ഥിരം ജീവനക്കാരും 32 കരാര്‍ ജീവനക്കാരും 304 സ്ഥിരം തൊഴിലാളികളും 180 താത്കാലിക തൊഴിലാളികളുമാണ്. ഇതില്‍ 308 പേരും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. സമരം തീര്‍ക്കാന്‍ മാനേജ്‌മെന്റ് ഇടപെടണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ഇല്ലങ്കില്‍ സമരം കലക്ടറേറ്റിലേക്ക് മാറ്റേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സി.പി.എം ഏരിയാ സെക്രട്ടറി ബിനോയ് കുര്യന്‍ അധ്യക്ഷനായി.
എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി ശശീന്ദ്രന്‍, കെ വേലായുധന്‍, എന്‍.ഐ സുകുമാരന്‍, കെ.ടി ജോസ് പ്രസംഗിച്ചു. നേതാക്കളായ കെ.കെ ജനാര്‍ദ്ദനന്‍, കെ.ബി ഉത്തമന്‍, ആന്റണി, പി.സി ജോസ്, പി.ജെ ബേബി നേതൃത്വം നല്‍കി.
ജീവനക്കാരുടെ പ്രതിഷേധം കാരണം ഓഫിസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. നേരത്തെ നവംബര്‍ മാസത്തെ ശമ്പളം മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് രണ്ട് ഗഡുക്കളായി പണം അ നുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."