പരിഷ്‌കരണവുമായി ബി.സി.സി.ഐ
മുംബൈ: നാട്ടില്‍ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിദേശ പിച്ചുകളില്‍ വന്‍ പരാജയമായി മാറുന്നത് മറികടക്കാന്‍ ബി.സി.സി.ഐ പരിഷ്‌കരണത്തിന് ഒരുങ്ങുന്നു. ഭാവിയിലെ ഇന്ത്യയുടെ പരമ്പരകള്‍ സന്തുലിതാവസ്ഥയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികളാണ് ബി.സി.സി.ഐ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ഒരു വര്‍ഷം നാട്ടിലും വിദേശത്തും ഇന്ത്യ കളിക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം തുല്ല്യത പാലിച്ച് കൊണ്ടുപോകുകയാണ് ഇതനുസരിച്ച് അധികൃതര്‍ ലക്ഷ്യമിടുന്നത്. 2019 മുതല്‍ 2024 വരെയുള്ള ഘട്ടത്തിലാണ് ആദ്യമായി ഇത് നടപ്പാക്കുക. അഞ്ച് ടെസ്റ്റ് പരമ്പരകള്‍ നാട്ടില്‍ കളിച്ച് അഞ്ചിലും വിജയിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് പറന്ന ഇന്ത്യ പക്ഷേ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ് പരമ്പര അടിയറവ് വച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ബി.സി.സി.ഐ പുതിയ നടപടിയെ കുറിച്ച് ചിന്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."