ഡി.ഡി.ഇ ഓഫിസിലേക്ക് എ.ഐ.എസ്.എഫ് മാര്‍ച്ച്
കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.എസ്.എഫ് ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു ലക്ഷ്മി നായര്‍ രാജിവയ്ക്കുക, ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. സി.പി.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എം.സി സജീഷ് അധ്യക്ഷനായി. പി.കെ മിഥുന്‍, പി ജിതേഷ്, എം അഖേഷ്, കെ.വി പ്രശോഭ്, ശുക്കൂര്‍ അബ്ദുല്ല, ശ്രീജിത്ത് കുഞ്ഞിമംഗലം, എം രഘുനാഥ് നേതൃത്വം നല്‍കി. മാര്‍ച്ച് ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ പൊലിസ് തടഞ്ഞപ്പോള്‍ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കളിടപ്പെട്ടാണ് ബലപ്രയോഗത്തിലേര്‍പ്പെട്ട എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. ചിലര്‍ ഡി.ഡി.ഇ ഓഫിസിന്റെ ഗേറ്റ് മറികടക്കാന്‍ ശ്രമിച്ചെങ്കിലും പൊലിസ് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."