HOME
DETAILS

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായം യു.എസ് വെട്ടിക്കുറച്ചു

  
backup
January 18 2018 | 02:01 AM

%e0%b4%ab%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ സാഹായ നിധിയിലേക്കുള്ള സഹായ വിഹിതം വെട്ടിച്ചുരുക്കുമെന്ന് യു.എസ്. ഫലസ്തീനിലെ അഭയാര്‍ഥികള്‍ക്കായി നല്‍കിയിരുന്ന സഹായം125 മില്യന്‍ ഡോളറില്‍ നിന്ന് 65 മില്യന്‍ഡോളറായാണ് ചുരുക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീനിയന്‍ റെഫ്യൂജി(യു.എന്‍.ആര്‍.ഡബ്ല്യു.എ) എന്ന സംഘടനക്കാണ് യു.എസ് ഈ തുക കൈമാറിയിരുന്നത്. സംഘടനക്ക് നല്‍കുന്ന സഹായത്തില്‍ സമീപ ഭാവിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഫലസ്തീന് ആവശ്യത്തിന് സാമ്പത്തിക സഹായം നല്‍കിയിട്ടും അതു സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതാണ് സാമ്പത്തിക സഹായം വെട്ടിച്ചുരുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് യു.എസ് വാദം.
പുതിയ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സമ്പന്നരായ മറ്റു രാജ്യങ്ങള്‍ രംഗത്തുവന്നു മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കുമായി സഹായം നല്‍കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. ഇത് ആരെയും ശിക്ഷിക്കാനുള്ള നടപടിയല്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നൗവര്‍ട്ട് പറഞ്ഞു. യു.എന്‍.ആര്‍.ഡബ്ല്യു.എക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിരുന്നത് യു.എസായിരുന്നു.70 വര്‍ഷത്തിനിടെ അന്‍പത് ലക്ഷത്തോളം ഫലസ്തീന്‍ അഭയാര്‍ഥികളുടെ സഹായത്തിനായി ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.
ലെബനാന്‍,ജോര്‍ദാന്‍, സിറിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ഫലസ്തീന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം, ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഫണ്ട് ചെലവഴിക്കുന്നത്.
എന്നാല്‍ യു.എസ് തീരുമാനം അറിയിച്ചിട്ടില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. യു.എന്‍.ആര്‍.ഡബ്ല്യു. എ ഫലസ്തീനികളുടെ സംഘടനയല്ലെന്നും യു.എന്‍ സംഘടനയാണെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു. യു.എസ് തീരുമാനത്തില്‍ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു. യു.എസ് സഹായം നല്‍കുന്നില്ലെങ്കില്‍ വന്‍ പ്രത്യാഘാതങ്ങളാണ് യു.എന്‍.ആര്‍.ഡബ്ല്യു.എക്ക് സംഭവിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ അഭയാര്‍ഥികളുടെ അവകാശസംരക്ഷണത്തിനായി രൂപീകരിച്ച സംഘടനയാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. ഇസ്‌റാഈലിന്റെ നിര്‍ദേശമനുസരിച്ചാണ് സഹായം നല്‍കാന്‍ യു.എസ് തീരുമാനിച്ചതെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മുതിര്‍ന്ന അംഗം ഹനാല്‍അശ്‌റവി പറഞ്ഞു.
ഈ സംഘടനയെ ഉന്മൂലനം ചെയ്യുന്നതിലേക്കാണ് യു.എസ് തീരുമാനം നയിക്കുകയെന്ന് അവര്‍ പറഞ്ഞു.
ഫലസ്തീന്‍ അഭയാര്‍ഥികളുടെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയവക്ക് പ്രവര്‍ത്തിക്കുന്ന സംഘടനകളോടുള്ള യു.എസ് തീരുമാനം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.


സഹായം അഭ്യര്‍ഥിച്ച് യു.എന്‍ ഏജന്‍സി

റാമല്ല: സാമ്പത്തിക സഹായം യു.എസ് വെട്ടിക്കുറച്ചതിനാല്‍ സഹായം അഭ്യര്‍ഥിച്ച് യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജി(യു.എന്‍. ആര്‍.ഡബ്ല്യു.എ). ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഈ സംഘടനയെ സഹായിക്കുന്നതിനായി അന്താരാഷ്ട്രതലത്തില്‍ ഫണ്ട് കാംപയിന്‍ നടത്തുകയാണെന്ന് യു.എന്‍. ആര്‍.ഡബ്ല്യു.എ ട്വിറ്ററിലൂടെ അറിയിച്ചു.
യു.എസ് തീരുമാനം ഞെട്ടിക്കുന്നതാണ്. 525,000 വിദ്യാര്‍ഥികളെയും ദശലക്ഷക്കണക്കിന് ഫലസ്തീന്‍ അഭയാര്‍ഥികളെയും ഇത് ബാധിക്കുമെന്ന് യു.എന്‍.ആര്‍.ഡബ്ല്യു. എ വക്താവ് സമി മ്ഷാഹ പറഞ്ഞു. ഈ സംഘടന നിലനിര്‍ത്താന്‍ പരമാവധി ശ്രമക്കും. ഇതിനായി അന്താരാഷ്ട്ര സമൂഹത്തോട് സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago