11 കേസുകളിലെ പ്രതിയെ ചാപ്പ ചുമത്തി അറസ്റ്റുചെയ്തു
വിദ്യാനഗര്‍: നിരവധി അക്രമക്കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെട്ടുംകുഴി സാബിത് മന്‍സിലിലെ അബ്ദുല്‍ അഷ്ഫാഖ് എന്ന അഷ്ഫാഖാ(24)ണ് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തിന്റെ പിടിയിലായത്. പത്തോളം കേസുകളില്‍ അഷ്ഫാഖ് പ്രതിയാണെന്നു പൊലിസ് പറഞ്ഞു. 2011ല്‍ ഉളിയത്തടുക്കയില്‍ വച്ചുണ്ടായ അടിപിടിക്കേസിലും 2012ല്‍ എസ്.പി നഗറില്‍ വച്ചുണ്ടായ അടിപിടിക്കേസിലും 2013ല്‍ ഒരു വര്‍ഗീയ കേസിലും അഷ്ഫാഖ് പ്രതിയാണ്.
2015 ല്‍ എസ്.പി നഗറില്‍ യുവാവിനെ അടിച്ചു പരുക്കേല്‍പ്പിച്ച സംഭവം, ചെട്ടുംകുഴിയില്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവം, ഇതേ വര്‍ഷം മന്നിപ്പാടിയില്‍ അടികൂടിയ സംഭവം, എസ്.പി നഗറിലെ അക്രമം എന്നിവയിലും അഷ്ഫാഖിനെതിരെ വിദ്യാനഗര്‍ സ്റ്റേഷനില്‍ കേസ് നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു. നേരത്തെ നല്ല നടപ്പിനു ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു വിദ്യാനഗര്‍ പൊലിസ് ആര്.ഡി.ഒ കോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും അഷ്ഫാഖിനെതിരേ വീണ്ടും നിരവധി അക്രമകേസുകളുണ്ടായി. ഈ സാഹചര്യത്തിലാണ് കാപ്പ ചുമത്തിയത്.
നേരത്തെ അക്രമ കേസില്‍ അറസ്റ്റിലായ അഷ്ഫാഖ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. അറസ്റ്റിനെ തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."