തൃക്കരിപ്പൂരിലും വലിയപറമ്പിലും യു.ഡി.എഫില്‍ മഞ്ഞുരുകി
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലും വലിയപറമ്പിലുമായി ലീഗിനും കോണ്‍ഗ്രസിനുമിടയിലുണ്ടായ വിള്ളല്‍ ജില്ലാ നേതാക്കള്‍ ഒരുമിച്ചിരുന്നു പരിഹരിച്ചു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇരു കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഇതോടെ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള എല്ലാ പരിപാടികളിലും ലീഗും കോണ്‍ഗ്രസും ഒന്നിച്ചു പ്രവര്‍ത്തിക്കാനും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സമര ജാഥയെ വിജയിപ്പിക്കാനും തീരുമാനമായി. വലിയപറമ്പ പഞ്ചായത്തില്‍ ഒരു ക്ലബുമായി ബന്ധപ്പെട്ടും പഞ്ചായത്ത് പ്രസിഡന്റിനോടുള്ള എതിര്‍പ്പും കാരണം കോണ്‍ഗ്രസും ലീഗും തമ്മില്‍ മാസങ്ങളായി വിട്ടു നില്‍ക്കുകയായിരുന്നു.
തൃക്കരിപ്പൂരില്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടാണ് ലീഗും കോണ്‍ഗ്രസും അകന്നത്. പ്രധാന രണ്ടു കമ്മിറ്റികളില്‍ ഒന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംഘാടക സമിതി കോണ്‍ഗ്രസ് നേതാക്കള്‍ അലങ്കോലപ്പെടുത്തിയിരുന്നു. മാത്രമല്ല കലോത്സവത്തില്‍ നിന്നു കോണ്‍ഗ്രസും അധ്യാപക സംഘടനയും നിസഹകരിക്കുകയും ചെയ്തു. ഇതോടെ ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തുവരികയും കോണ്‍ഗ്രസ് ഇല്ലാതെ കലോത്സവം വിജയിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്തിരുന്നു.
കൂടാതെ എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള രാപ്പകല്‍ സമരത്തില്‍ ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമര പന്തല്‍ സന്ദര്‍ശിക്കുകയും മധുരപലഹാരം കഴിക്കുകയും ചെയ്തത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."