ഖാസി സി.എം ഉസ്താദ് കൊലപാതകം: മനുഷ്യാവകാശ സമ്മേളനം സമസ്ത പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മാലവിയുടെ കൊലപാതകം നടന്നിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയാകുന്ന '15നു നീതി നിഷേധത്തിന്റെ ഏഴാം ആണ്ട്' എന്ന പ്രമേയത്തില്‍ മനുഷ്യാവകാശ സമ്മേളനം നടത്താന്‍ എം.ഐ.സിയില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര, ജില്ലാ മുശാവറ നേതാക്കള്‍, പോഷക ഘടകങ്ങളുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍, നിയമ വിദഗ്ദര്‍ സംബന്ധിക്കും.
മുന്‍ധാരണയനുസരിച്ചുള്ള സി.ബി.ഐയുടെ അന്വേഷണം തികച്ചും പ്രഹസനമാണെന്നും ഖാസിയുടെ എല്ലാ മക്കളോടുപോലും മൊഴിയെടുക്കാതെ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐയുടെ നിലപാട് ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വേണ്ടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഖാസി കേസുമായി ബന്ധപ്പെട്ട തുടര്‍ കാര്യങ്ങള്‍ക്കു യോഗം രൂപം നല്കി.
ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുബക്കാരും നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നല്കിയ വാക്കു പാലിക്കാത്തതും സമരപന്തലില്‍ തെരഞ്ഞെടുപ്പു സമയത്തു നല്കിയ വാഗ്ദാനങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ പാലിക്കാത്തതും സര്‍വരാലും ആദരിക്കപ്പെടുന്ന ആ മഹാപണ്ഡിതനോടും ജനങ്ങളോടും കാണിക്കുന്ന മഹാപാതകവും വഞ്ചനയുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ല പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, ബശീര്‍ ദാരിമി തളങ്കര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സലാം ഫൈസി പേരാല്‍, റഷീദ് ഫൈസി ആറങ്ങാടി, സിദ്ധീഖ് അസ്ഹരി പാത്തുര്‍, യൂനുസ് ഫൈസി പെരുമ്പട്ട, എം.എ ഖലീല്‍, ഇസ്മാഈല്‍ മച്ചംപാടി, ശരീഫ് നിസാമി മുഗു, മുഹമ്മദ് ഫൈസി കജ, മൊയ്തീന് കുഞ്ഞി ചെര്‍ക്കള, ഉമര്‍ ഫാറൂഖ് തങ്ങള്‍, സിറാജുദ്ധീന് ഖാസി ലൈന്‍, ശറഫുദ്ദിന്‍ കുണിയ, ഇബ്രാഹിം മവ്വല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."