HOME
DETAILS

ബിനാമി ബിസിനസിനെതിരെ ശക്തമായ നടപടി അനിവാര്യം- സഊദി വാണിജ്യ മന്ത്രി

  
backup
February 09 2017 | 09:02 AM

%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%b6%e0%b4%95%e0%b5%8d

ജിദ്ദ: ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിന് ശക്തമായ പോംവഴികള്‍ കാണേണ്ടത് അനിവാര്യമാണെന്ന് സഊദി വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു. ബിനാമി ബിസിനസ് പ്രവണതയെ കുറിച്ച് വിശകലനം ചെയ്യുന്നതിന് മന്ത്രാലയം സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബിനാമി പ്രവണത ഇല്ലാതാക്കണം. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി വാണിജ്യ, നിക്ഷേപ മന്ത്രാലയം തയാറാക്കിയ ഏറ്റവും പ്രധാന പദ്ധതികളില്‍ ഒന്ന് ബിനാമി വിരുദ്ധ പദ്ധതിയാണ്. ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിന്  ഫലപ്രദമായ പോംവഴികള്‍ കണ്ടെത്തി നടപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് വാണിജ്യ, നിക്ഷേപ മന്ത്രാലയം ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി ആകര്‍ഷകമായ നിക്ഷേപ സാഹചര്യം ഒരുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ബിനാമി ബിസിനസ് തടയുന്ന കാര്യത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും  സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വാണിജ്യ, നിക്ഷേപ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം, ധനമന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം, സഊദി മോണിട്ടറി അതോറിറ്റി, സഊദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയുടെ പ്രതിനിധികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ശില്‍പശാലയില്‍ പങ്കെടുത്തു.
ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാമിനെ കുറിച്ച് സചിത്ര പ്രദര്‍ശനം ശില്‍പശാലയില്‍ നടത്തി. ബിനാമി ബിസിനസ് വിരുദ്ധ മേഖലയില്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ശില്‍പശാല വിശകലനം ചെയ്തു. ബിനാമി ബിസിനസുകള്‍ ഇല്ലാതാക്കുന്നതിന് സ്വീകരിക്കാവുന്ന പോംവഴികളും ശില്‍പശാലയില്‍ പങ്കെടുത്തവര്‍ അവതരിപ്പിച്ചു. ഈ ലക്ഷ്യത്തോടെ നിയമങ്ങളും ശിക്ഷകളും കൂടുതല്‍ കര്‍ക്കശമാക്കുകയും ബന്ധപ്പെട്ട എല്ലാ ഗവണ്‍മെന്റ് വകുപ്പുകളും തമ്മില്‍ സഹകരണം ശക്തമാക്കുകയും വേണമെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago