ബഹ്റൈനില്‍ ജയില്‍ചാടിയ തടവുപുള്ളികള്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്
മനാമ: ബഹ്റൈനില്‍ പൊലിസുകാരനെ കൊന്ന് ജയില്‍ ചാടിയ തടവു പുള്ളികള്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ കടല്‍ മാര്‍ഗം ഇറാനിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായതെന്നാണ് സൂചന. സുരക്ഷാ സേനകളുടെ സംയുക്ത ഓപ്പറേഷനില്‍ ഇവരെ പിടികൂടിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
2017 ജനുവരി ഒന്നിന് ബഹ്റൈനിലെ ജാവു ജയിലില്‍നിന്നാണ് 10 തടവുപുള്ളികള്‍ ജയില്‍ ചാടി രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയ ശേഷം അയാളുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തി കലാപ അന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടിരുന്നത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ഉന്നത ജയിലുദ്യോഗസ്ഥരെ ബഹ്റൈന്‍ ആഭ്യന്തര മന്ത്രി സസ്പെന്റ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇറാന് ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണിപ്പോള്‍ പ്രതികള്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."