യു.പിയില്‍ ആറുവയസുകാരനെ പെണ്‍കുട്ടി കുത്തിപ്പരുക്കേല്‍പ്പിച്ചു; ബ്ലൂവെയിലെന്ന് സംശയം
ലക്നൗ: ലക്നൗവില്‍ സ്വകാര്യ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ പെണ്‍കുട്ടി കുത്തിപ്പരുക്കേല്‍പ്പിച്ചു. ത്രിവേണി നഗറിലെ ബ്രൈറ്റ്ലാന്‍ഡ് സ്കൂളിലെ ശുചിമുറിയ്ക്കുള്ളില്‍ വെച്ചാണ് സംഭവം.
നെഞ്ചിനു വയറിനും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം. ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ആറാം ക്ലാസുകാരിയായ പെണ്‍കുട്ടിയ്ക്കായി പൊലിസ് തെരച്ചില്‍ ആരംഭിച്ചു.
അതിനിടെ ബ്ലൂവെയില്‍ ഗെയിമാണോ ആക്രമണത്തിന് പിന്നിലെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു. സ്കൂളിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച 70 സി.സി ടിവി ക്യാമറകളും പരിശോധിക്കാമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടിന് ഗുര്‍ഗാവിലെ ഇന്റര്‍നാഷണല്‍ സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുത്മന് ഠാക്കൂര്‍ എന്ന വിദ്യര്‍ഥി കൊല്ലപ്പെട്ടത് ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു. ഏഴു വയസുകാരനായ കുട്ടിയെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപ്പെടുത്തിയത്. പരീക്ഷയും പി.ടി.എ മീറ്റിങും മാറ്റിവെക്കുന്നതിന് വേണ്ടിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."