പാകിസ്താനില്‍ സര്‍ക്കാറിനെതിരെ ഒന്നിച്ച് പ്രതിപക്ഷം
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കുന്നു. വളരെ അപൂര്‍വ്വമായി മാത്രം കാണാറുള്ള ഈ സ്വരച്ചേര്‍ച്ചയില്‍ ആയിരങ്ങള്‍ ലാഹോറിന്റെ തെരുവില്‍ പ്രതിഷേധവുമായി ഒത്തു ചേര്‍ന്നു. പാകിസ്താന്‍ അവാമി പാര്‍ട്ടി സ്ഥാപകനായ താഹര്‍ അല്‍ ഖാദിരി വിളിച്ചു കൂട്ടിയ പ്രകടനത്തില്‍ പി.പി.പി.യുടേയും പി.ടി.ഐയുടേയും മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. ഭരണകക്ഷിയായ പി.എം.എല്‍.(എന്‍)ന്റെ ശക്തി കേന്ദ്രത്തിലായിരുന്നു ആയിരങ്ങള്‍ പങ്കെടുത്ത സര്‍ക്കാര്‍ വിരുദ്ധ പ്രകടനം.
പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയും നവാസ് ശരീഫിന്റെ ഇളയ സഹോദരനുമായ ഷഹബാസ് ഷരീഫിന്റെ രാജിയാവശ്യപ്പെട്ടായിരുന്നു റാലി. നാലു വര്‍ഷം മുമ്പ് നടന്ന പണ്ഡിതന്‍മാരുടെ കൊലപാതപാതകത്തിലെ പങ്ക് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൂടിയായ പതിനാലു പേരുടെ കൊലപാതകത്തില്‍ ഷഹബാസിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഈയിടെ പുറത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."