HOME
DETAILS
MAL
എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു
backup
January 18 2018 | 08:01 AM
കൊല്ലം: ടി.കെ.എം എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പാവുര്‍ സ്വദേശി കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ദില്‍ഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദില്‍ഷാദിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കുര്‍ നിരീക്ഷണത്തിലാണ്.
ഇന്നു പുലര്‍ച്ചെയാണ് വിദ്യാര്‍ഥിയെ വിഷം കഴിച്ച് അവശനായ നിലയില്‍ താമസസ്ഥലത്ത് കണ്ടത്. പരീക്ഷ സംബന്ധിച്ച രേഖകളില്‍ എച്ച്.ഒ.ഡി ഒപ്പിട്ട് നല്‍കാതിരുന്നതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് സഹപാഠികള്‍ പറയുന്നു. എന്നാല്‍ യാതൊരുവിധ മാനസിക പീഡനവും ഉണ്ടായിട്ടില്ലെന്നു കോളജ് അധികൃതര്‍ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."