പാച്ചുമൂത്തത് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം
വൈക്കം : വൈക്കത്ത് പാച്ചുമൂത്തതിന്റെ 202-ാം ജന്മദിനാഘോഷവും പാച്ചുമൂത്തത് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ജൂണ്‍ അഞ്ചിന് വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടക്കും.
രാവിലെ 10.30ന് കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്യും.
പ്രൊഫ. പി.നാരായണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അംഗത്വ വിതരണോദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തും.
ഓള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുബ്രമണ്യന്‍ മൂത്തത്, ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. എസ്.നരസിംഹ നായിക്ക്, എസ്.നാരായണന്‍ മൂത്തത്, ഡോ. ടി.എം ഉണ്ണികൃഷ്ണ വാര്യര്‍, കെ.വി മണിശര്‍മ, അക്കരപ്പാടം ശശി, വി.ശിവദാസ്, കലാദര്‍പ്പണം രവീന്ദ്രനാഥ്, ജോസ് ടി.ജോര്‍ജ്ജ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."