ഇ അഹമ്മദിന്റെ മകന്‍ ദീനുല്‍ ഇസ്‌ലാംസഭ പ്രസിഡന്റ്
കണ്ണൂര്‍: കണ്ണൂര്‍സിറ്റി ദീനുല്‍ ഇസ്‌ലാം സഭയുടെ പ്രസിഡന്റായിരുന്ന ഇ അഹമ്മദിന്റെ പിന്‍ഗാമിയായി മകന്‍. 44 വര്‍ഷം അദ്ദേഹം സാരഥ്യം വഹിച്ചിരുന്ന ദീനുല്‍ഇസ്‌ലാം സഭാ ജനറല്‍ബോഡി യോഗത്തില്‍ ഐകകണ്‌ഠ്യേനയാണു മൂത്തമകന്‍ റഈസ് അഹമ്മദിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മസ്‌ക്കത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രസിഡന്റും ഗള്‍ഫാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജനറല്‍ മാനേജരുമാണു റഈസ്.
തുടക്കകാലം മുതല്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അഹമ്മദ് 1973ലാണ് പ്രസിഡന്റായത്. ഇപ്പോള്‍ ദീനുല്‍ ഇസ്‌ലാംസഭയ്ക്കു കീഴിലുള്ള സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം നേരത്തെ ഗവ. മെഡിക്കല്‍ സ്റ്റോറിനു വാടകയ്ക്കു നല്‍കിയതായിരുന്നു. അഗ്നിബാധയില്‍ കെട്ടിടം നശിച്ചതിനെ തുടര്‍ന്ന് അഹമ്മദ് മുന്‍കൈയെടുത്ത് എല്‍.പി സ്‌കൂളായി ആരംഭിച്ച് പടിപടിയായി ഉയര്‍ന്ന സ്‌കൂളാണ് ഇന്നു വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്നത്.
യതീംഖാന, ഹംദര്‍ദ് സര്‍വകലാശാലാ ഓഫ് കാംപസ്, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വനിതാ കോളജ്, അറബിക് കോളജ്, ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ എന്നിവയും സഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.
എല്‍.പി സ്‌കൂളില്‍ നിന്നു ഇത്രയേറെ സ്ഥാപനങ്ങളാക്കി ദീനുല്‍ ഇസ്‌ലാം സഭയെ പടുത്തുയര്‍ത്തിയ ഇ അഹമ്മദിന്റെ സ്മരണ നിലനിര്‍ത്താനാണ് അദ്ദേഹത്തിന്റെ മകനെ തന്നെ പ്രസിഡന്റാക്കിയതെന്നു കമ്മിറ്റി വൈസ് പ്രസിഡന്റും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി പറഞ്ഞു.
കമ്മിറ്റി അംഗം എന്ന നിലയില്‍ നിലവില്‍ ഒട്ടേറെ സഹായങ്ങള്‍ അദ്ദേഹത്തില്‍ നിന്നു ലഭിക്കുന്നുണ്ട്. പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതിനു റഈസ് വിസമ്മതിച്ചെങ്കിലും കമ്മിറ്റിയുടെ ഐകകണ്‌ഠ്യേനയുള്ള തീരുമാനത്തില്‍ അംഗീകരിക്കുകയായിരുന്നുവെന്നും മൗലവി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."