HOME
DETAILS

ജൂണ്‍ നാല് കൊതുകു നിവാരണ ദിനമായി ആചരിക്കും: കലക്ടര്‍

  
backup
May 28 2016 | 23:05 PM

%e0%b4%9c%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%a4%e0%b5%81%e0%b4%95%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3

കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങളേയും ജില്ലയിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാരേയും പങ്കെടുപ്പിച്ചുകൊണ്ട് ജൂണ്‍ നാലിന് ജില്ലയില്‍ കൊതുക് നിവാരണ ദിനം ആചരിക്കുമെന്ന് ജില്ലാ കലക്ടര്‍. കൂട്ടായ ഒരു യത്‌നത്തിലൂടെ  കൊതുകിന്റെ പ്രജനന ഉറവിടം കണ്ടെത്തി നശിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോ സ്ഥാപനത്തിലേയും ജീവനക്കാര്‍ അതത് സ്ഥാപനങ്ങളും പരിസരവും ശുചീകരിക്കണം. വീടും പരിസരവും വീട്ടുകാര്‍ തന്നെ ശുചീകരിക്കണം. വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നതിനുള്ള സാഹചര്യം കണ്ടെത്തി  നശിപ്പിക്കണം.
പൊതുസ്ഥലങ്ങളിലും റോഡുകളിലും ഓടകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ നേതൃത്വം നല്‍കണം. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ പരിശോധിക്കും.
പട്ടികജാതി കോളനികളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് നേതൃത്വം നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മത്സ്യത്തൊഴിലാളി മേഖലകളില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.
കൂടുതല്‍ ദിവസം വെള്ളം ശേഖരിച്ചുവെച്ചുപയോഗിക്കുന്ന വീടുകളില്‍ കൊതുകു വളരുന്നതിനുള്ള സാഹചര്യം കൂടുതലായതിനാല്‍ ഏറ്റവും കുറഞ്ഞ ഇടവേളകളില്‍ തന്നെ ജലവിതരണം നടത്തണമെന്ന് വാട്ടര്‍ അതോറിറ്റിക്കും ഫോഗിംഗ് നടത്തുന്നതിന് ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ ശുചീകരണ അറിയിപ്പ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ നേരിട്ടെത്തി നല്‍കും.
പരിസരമലിനീകരണത്തിലൂടെ മഴക്കാലത്ത് പടര്‍ന്ന് പിടിക്കാനിടയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ജൂണ്‍ നാലിലെ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലപ്രദമായിരിക്കുമെന്നാണ് ജില്ലാ ഭരണകൂടം കണക്കുകൂട്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago