വ്യവസായികളോട് അഡീ. ചീഫ് സെക്രട്ടറി അപമര്യാദയായി പെരുമാറിയെന്ന് പരാതി
തിരുവനന്തപുരം: ചര്‍ച്ചക്കെത്തിയ ചെറുകിട വ്യവസായ സംഘടനയുടെ ഭാരവാഹികളോട് മോശമായി പെരുമാറിയ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്കും വ്യവസായവകുപ്പ് മന്ത്രിക്കും പരാതി നല്‍കി.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ മണിക്കൂറുകളോളം ഓഫിസിന്റെ വെളിയില്‍ നിര്‍ത്തുകയും രണ്ടുപേരെ മാത്രം അകത്ത് വിളിച്ചുവരുത്തി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വേഗം പറഞ്ഞിട്ടു പോകണമെന്നും സമയമില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി പറഞ്ഞതായി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വ്യവസായ സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുന്‍കൂട്ടി വ്യവസായ സെക്രട്ടറിയുടെ സമയം വാങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് സംഘടനാ ഭാരവാഹികള്‍ പോള്‍ ആന്റണിയുടെ ഓഫിസിലെത്തിയത്.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വ്യവസായികളെ സംരക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ വ്യവസായികളൊന്നും നഷ്ടത്തിലല്ലെന്നും എല്ലാ വ്യവസായികളും വലിയ ലാഭത്തിലാണെന്നും ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് അടച്ചിട്ട് സ്ഥാപനങ്ങള്‍ നിര്‍ത്താനും അദ്ദേഹം പറഞ്ഞതായി സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."