HOME
DETAILS
MAL
.6 കോടി തട്ടിയെടുത്തു; ബാങ്ക് മാനേജരടക്കം ഒന്‍പതുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു
backup
January 18 2018 | 20:01 PM
3കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെ കബളിപ്പിച്ച് 3.6 കോടി തട്ടിയെടുത്തതിന് ബാങ്ക് മാനേജരടക്കം ഒന്‍പതുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പന്തളം ശാഖാ ചീഫ് മാനേജര്‍ ഷാജി തോമസിനെയും മറ്റ് എട്ടു പേരെയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.
2011 ഓഗസ്റ്റ് 8നും 2013 ഓഗസ്റ്റിനുമിടയില്‍ ബാങ്കില്‍നിന്ന് വ്യാജരേഖകള്‍ ഉപയോഗിച്ച് പണം തട്ടിയെടുക്കാന്‍ മറ്റു പ്രതികളുമായി ബ്രാഞ്ച് മാനേജര്‍ ഒത്തുകളിച്ചുവെന്നാണ് ആരോപണം. ഭൂമിയുടെ വിലനിര്‍ണയം നടത്താതെയാണ് ലോണ്‍ അനുവദിച്ചിരുന്നത്. കൃഷി ആവശ്യത്തിനാണ് ലോണെടുത്തതെങ്കിലും ഒരുതരത്തിലുള്ള കാര്‍ഷികവൃത്തിയും ലോണെടുത്തവര്‍ നടത്തിയില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."