അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ജയിലുകളില്‍ മരിച്ചത് 21 പേര്
കൊച്ചി: അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ജയിലുകളില്‍ 21 പേര് മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അസ്വാഭാവിക മരണങ്ങളായാണ് എല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരിച്ചവരില്‍ ചിലരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. തുടര്‍ന്ന് ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. 2012 മുതലുള്ള കാലയളവില്‍ തടവില്കഴിയവെ അസ്വാഭാവിക മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതികള്‍ നടപടിയെടുക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി, ഡി.ജി.പി, ജയില്‍ ഡി.ജി.പി, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."