ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് താരിഖ് പണ്ഡിറ്റ് പിടിയില്‍
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് താരിഖ് പണ്ഡിറ്റ് കാശ്മീരില്‍ പിടിയിലായി. ഇന്നലെ അപ്രതീക്ഷിതമായി പുല്‍വാമ സൈന്യത്തിനു കീഴടങ്ങുകയായിരുന്നു. പിന്നീട് സൈന്യം ഇയാളെ പുല്‍വാമ പൊലിസിനു കൈമാറി.
ഹിസ്ബുള്‍ മുജാഹിദീന്റെ മുഖ്യ കമാന്ററായ ബുര്‍ഹാന്‍ വാണിയുടെ പ്രധാന സഹായിയാണ് ഇയാള്‍. താരിഖിനെ ചോദ്യം ചെയ്യുന്നതിലൂടെ ബുര്ഹാനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലിസ് പറയുന്നത്. പുല്‍വാമ പ്രദേശത്തെ യുവാക്കളെ ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തിയതിനു പിന്നില്‍ ബുര്‍ഹാന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് പുറത്തുവിട്ട ചിത്രത്തില്‍ ബുര്‍ഹാന്‍ വാണിയോടൊപ്പം ഇയാളും ഉണ്ടായിരുന്നു.
കശ്മീരിലെ നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ താരിഖിനെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അധികൃതര്‍ മൂന്നു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."