HOME
DETAILS
MAL
ചികിത്സക്കിടെ മുങ്ങിയ കവര്‍ച്ചക്കേസ് പ്രതി പിടിയില്‍
backup
January 18 2018 | 21:01 PM
കണ്ണൂര്‍: ജില്ലാആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുങ്ങിയ റിമാന്‍ഡ് പ്രതി പിടിയില്‍. താമരശ്ശേരി അടിവാരം സ്വദേശി നാലാംപടിയിലെ ശിഹാബുദ്ദീനാ(22)ണ് കര്‍ണാടകയിലെ പുത്തൂരില്‍ നിന്ന് പിടിയിലായത്. മാങ്ങാട്ടിടം കുണ്ടംകുന്ന് യത്തീംഖാനയ്ക്കടുത്ത് അന്ത്രുവിന്റെ വീട്ടില്‍ തേപ്പ് പണിയെടുക്കുകയായിരുന്ന ഷാജിയുടെ കീശയില്‍ നിന്ന് ഏഴായിരം രൂപയും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ കൂത്തുപറമ്പ് പൊലിസാണ് ശിഹാബുദ്ദീനെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ കഴിഞ്ഞ 26നാണ് അസുഖബാധിതനായ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രമൊഴിക്കാനാണെന്നു പറഞ്ഞു ശുചിമുറിയില്‍ കയറിയ ഇയാള്‍ വെന്റിലേറ്റര്‍ പൊളിച്ചു രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."