HOME
DETAILS
MAL
രാജീവ് വധം: പ്രതികളുടെ ശിക്ഷായിളവ് കോടതി തള്ളി
backup
February 09 2017 | 19:02 PM
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.
കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഏഴുപേരുടെ ശിക്ഷ ഇളവു ചെയ്യാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും സംസ്ഥാനത്തിനല്ലെന്നുമുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയത്.
കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന തമിഴ്നാടിന്റെയും കേസിലെ പ്രതികളിലൊരാളായ എ.ജി പേരറിവാളന്റെയും ആവശ്യവും കോടതി പരിഗണിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."