HOME
DETAILS
MAL
നജീബിന്റെ തിരോധാനം: കേസ് സി.ബി.ഐക്കു കൈമാറണമെന്ന് ഇ.ടി
backup
February 09 2017 | 19:02 PM
ന്യൂഡല്‍ഹി: 2016 ഒക്ടോബര്‍ 15 മുതല്‍ കാണാതായ ജെ.എന്‍.യുവിലെ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥിയെ കണ്ടെത്താനും ഇത് സംബന്ധിച്ച കേസ് സി.ബി.ഐക്ക് കൈമാറാനും നടപടി സ്വീകരിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ജെ.എന്‍.യു അധികൃതരും പൊലിസും ഇക്കാര്യത്തില്‍ ഗൗരവപരമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. നജീബിനെ കാണാതാകുന്നതിന്റെ തലേദിവസം ഇയാളെ ചിലര്‍ ആക്രമിച്ചിരുന്നു.
നജീബിന്റെ മാതാവ് നഫീസ അഹമ്മദ് മകനെ കണ്ടെത്തുന്നതിന് കോടതിയില്‍ ഒരു ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് നജീബിനെ കണ്ടെത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."