ഇന്ത്യക്കു കിട്ടിയ ട്രംപാണ് മോദിയെന്ന് രാഹുല്‍ ഗാന്ധി
ബുലന്ദേശ്വര്‍:അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തത് അടുത്ത കാലത്താണെങ്കില്‍ രണ്ടര വര്‍ഷം മുന്‍പ് ഇന്ത്യയും മോദിയുടെ രൂപത്തില്‍ ഒരു ട്രംപിനെ തെരഞ്ഞെടുത്തുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഉത്തര്‍പ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നോട്ട് നിരോധിച്ചുകൊണ്ടെടുത്ത തീരുമാനം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചത് പാവങ്ങളെയാണെന്നും അദ്ദേഹം ആരോപിച്ചു.
മോദിയുടെ സാമ്പത്തിക നടപടിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങാന്‍ കഴിയാതായിരിക്കുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലകിട്ടാത്ത സാഹചര്യമുണ്ടായിരിക്കുകയാണ്. ഉരുളക്കിഴങ്ങ് വിളവെടുപ്പിന്റെ സമയത്തുണ്ടായ നോട്ട് നിരോധനം കര്‍ഷകരെ കടക്കെണിയിലാക്കി. കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന കാര്യത്തില്‍പോലും സര്‍ക്കാര്‍ അവഗണനയാണ് തുടരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി നടത്തിയ വാഗ്ദാനവും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.
വിദേശ ബാങ്കുകളിലും മറ്റുമായി നിക്ഷേപിച്ച പണം കണ്ടെടുത്ത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നായിരുന്നു മോദി 2014ലെ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനം എന്തായെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."