അസ്ഹര്‍ അലി സ്ഥാനമൊഴിഞ്ഞു; സര്‍ഫ്റാസ് അഹമദ് പുതിയ പാക് ഏകദിന നായകന്
ഇസ്ലാമാബാദ്: അസ്ഹര്‍ അലി പാകിസ്താന് ഏകദിന നായക സ്ഥാനമൊഴിഞ്ഞു. സര്‍ഫ്റാസ് അഹമ്മദാണ് പുതിയ ഏകദിന നായകന്. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാര്‍ ഷെഹരിയാര്‍ ഖാനാണു നായക സ്ഥാനത്തു നിന്ന് അസ്ഹര്‍ പിന്മാറിയതായി വ്യക്തമാക്കിയത്. ക്യാപ്റ്റന്‍സി തന്റെ ബാറ്റിങിനെ ബാധിക്കുന്നതായി അസ്ഹര്‍ അലി അറിയിച്ചതിനെ തുടര്‍ന്നാണു അദ്ദേഹത്തെ മാറ്റുന്നതെന്നും മിസ്ബാഹുല്‍ ഹഖ് പാക് ടെസ്റ്റ് നായകനായി തുടരുമെന്നും ഷെഹരിയാര്‍ ഖാന് കൂട്ടിച്ചേര്‍ത്തു. ടി20 നായകനായ സര്‍ഫ്റാസ് അഹമ്മദ് ഏകദിനത്തിലെ ക്യാപ്റ്റന്‍ സ്ഥാനം കൂടി ഇനി വഹിക്കും.
നേരത്തെ ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ അസ്ഹര്‍ അലിയുടെ നേതൃത്വത്തിലുളള പാകിസ്താന് ടീം 4-1നു ദയനീയമായി തോറ്റിരുന്നു. ക്യാപ്റ്റനായതിനു ശേഷം അസ്ഹര്‍ അലിയുടെ വ്യക്തഗത പ്രകടനവും മോശമായിരുന്നു. കഴിഞ്ഞ 23 ഇന്നിങ്സുകളില്‍ രണ്ടു അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."