HOME
DETAILS

ഇവര്‍ എവിടേക്ക് പോകുന്നു

  
backup
January 18 2018 | 21:01 PM

where-are-you-go-our-childrens-spm-today-articles

ഭിക്ഷാടനമാഫിയ, അവയവ മാഫിയ, ലഹരിമാഫിയ, സ്വവര്‍ഗറാക്കറ്റ് തുടങ്ങിയവയെല്ലാം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നിലുണ്ടെന്നാണു തെളിവുകള്‍ സൂചിപ്പിക്കുന്നത്. തന്നിഷ്ടപ്രകാരം വീടുവിട്ടിറങ്ങുന്നവരും കുറവല്ല. അടുത്തകാലത്തു കാണാതായ കുട്ടികളില്‍ ബഹുഭൂരിഭാഗവും സ്വയം വീടുവിട്ടിറങ്ങിയവരാണ്. ഇതിനവരെ പ്രേരിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളും കുടുംബബന്ധത്തിലെ വിള്ളലുമാണ്.


കേരളത്തില്‍ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ വിരലിലെണ്ണാവുന്നവ മാത്രമാണെന്നും കൂടുതല്‍ കുട്ടികളും സ്വയം വീടുവിട്ടിറങ്ങുന്നവരാണെന്നും ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്ത് പറയുന്നു. 'കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം കേരളത്തില്‍നിന്നു കാണാതായ കുട്ടികളില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്. ഇവരൊക്കെയും തനിയെ വീടുവിട്ടവരുമാണെ'ന്നു ചൈല്‍ഡ് ലൈന്‍ പ്രോഗ്രാം കോഡിനേറ്റര്‍ മനോജ് ജോസഫും പറയുന്നു.


കൗമാരക്കാരില്‍ പലരും തൊഴിലില്ലായ്മ മടുത്തു ജോലിയന്വേഷിച്ചു പോകുന്നവരാണ്. യാത്ര ഇഷ്ടപ്പെടുന്നവരും നഗരജീവിതം അടുത്തറിയാനാഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വയനാട്ടില്‍നിന്നു കര്‍ണാടകയിലേക്കും ഇടുക്കിയില്‍നിന്നു തമിഴ്‌നാട്ടിലേക്കും പോകുന്ന കുട്ടികളുണ്ട്. ഇതില്‍ കൂടുതലും ആദിവാസി കുട്ടികളാണ്. അവരില്‍ പലരും തിരിച്ചുവരാറില്ല.
പെണ്‍കുട്ടികള്‍ കൂടുതലും പ്രണയത്തില്‍പ്പെട്ടു നാടുവിടുന്നവരാണ്. അതില്‍ 90 ശതമാനവും തനിയെ തിരിച്ചുവരികയോ കണ്ടെത്തപ്പെടുകയോ ചെയ്യും. അടുത്തിടെ കാസര്‍കോട് ജില്ലയില്‍നിന്നു കാമുകന്റെ കൂടെ ഒളിച്ചോടിയ പെണ്‍കുട്ടിയെ ഗുജറാത്തില്‍ കണ്ടെത്തിയിരുന്നു. മക്കളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത മാതാപിതാക്കള്‍, വിദേശത്തുള്ള മാതാപിതാക്കള്‍ തുടങ്ങിയവരുടെ മക്കളാണു വീടുവിട്ടിറങ്ങുന്നതില്‍ കൂടുതലും. മാനസിക പ്രശ്‌നങ്ങള്‍, വീട്ടിലെ സുരക്ഷിതത്വമില്ലായ്മ, ബന്ധുക്കളില്‍ നിന്നുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡനം എന്നിവയൊക്കെ തിരോധാനത്തിനു കാരണമാകുന്നു.


ഇതിനു പുറമെ അമിതസ്വാതന്ത്ര്യം ആഗ്രഹിച്ചു വീടുവിടുന്ന വില്ലന്മാരുമുണ്ട്. കഴിഞ്ഞമാസം കാസര്‍കോട് വിദ്യാനഗറില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി പരീക്ഷയൊഴിവാക്കാനായി തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയ സംഭവമോര്‍ക്കുന്നില്ലേ. സ്‌കൂളിന് സമീപത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെ വാനിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്നും ആദൂര്‍ ഭാഗത്തെത്തിയപ്പോള്‍ ചാടിയിറങ്ങി രക്ഷപ്പെട്ടെന്നുമായിരുന്നു കുട്ടി പൊലിസിനോടു പറഞ്ഞത്. മൊഴിയില്‍ സംശയം തോന്നി പൊലിസ് ചോദ്യം ചെയ്തപ്പോഴാണു നാടകം പൊളിഞ്ഞത്.
പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങുന്നതിനു പ്രധാന കാരണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളാണെന്നാണു പലരും പറയുന്നത്. കംപ്യൂട്ടറിന്റെയും ഫോണിന്റെയും അമിതോപയോഗം, ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയമാകല്‍, മാതാപിതാക്കളുടെ അക്രമവാസന, കുടുംബകലഹം, മദ്യപാനം, ദാരിദ്യം എന്നിവയെല്ലാം കുട്ടികള്‍ വീടുവിട്ടിറങ്ങുന്നതിനു കാരണമാകുന്നു. സിനിമ, ഫാഷന്‍, ലഹരി എന്നിവയുടെ സ്വാധീനത്തില്‍പെട്ട് വീടുവിട്ടിറങ്ങുന്ന കുട്ടികളുമുണ്ട്.


കഴിഞ്ഞമാസം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച പൊള്ളലേറ്റ ശരീരവുമായി ഭിക്ഷാടകനായ ബാലന്റെ കൈയില്‍ കിടന്നുറങ്ങുന്ന പിഞ്ചുബാലികയുടെ മുഖം എല്ലാവരിലും നൊമ്പരമുണര്‍ത്തിയിരുന്നു. സാജിയ എന്നായിരുന്നു അവളുടെ പേര്. ബന്ധുതന്നെയാണു സാജിയയെ ഭിക്ഷ യാചിക്കാന്‍ കൊണ്ടുപോയിരുന്നത്.
2014 ജൂലൈയില്‍ ആന്ധ്രയില്‍ നിന്നുള്ള ഭിക്ഷാടകസംഘത്തില്‍നിന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലിസും ചേര്‍ന്നു മോചിപ്പിച്ച ബാലിക കൊല്ലം ചാത്തന്നൂര്‍ സ്വദേശി ശിവന്റെയും രാജേശ്വരിയുടെയും മകളാണെന്നു വ്യക്തമായതോടെയാണു ഭിക്ഷാടനമാഫിയ സജീവമാണെന്നറിയുന്നത്. ചെരുപ്പും കുടകളും നന്നാക്കി ജീവിച്ച ശിവനും ഭാര്യയും മകളുമൊത്തു തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ രാത്രി കിടന്നുറങ്ങുമ്പോഴാണു കുട്ടിയെ കാണാതായത്.


തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു ഭിക്ഷാടനമാഫിയ സജീവമാകുന്ന വാര്‍ത്ത കഴിഞ്ഞ മാസം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. മൂന്നു ജില്ലകളിലേക്കു ഭിക്ഷാടനത്തിനായി ഇവിടെനിന്നു പ്രതിദിനം പുറപ്പെടുന്നതു കുട്ടികളടക്കം നൂറുകണക്കിനാളുകളാണ്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണു മലയാളികളെ ഈജിപ്തിലെത്തിച്ച് അവയവദാനം നടത്തുന്ന കേസില്‍ ഇടനിലക്കാരന്‍ പിടിയിലാകുന്നത്. ഇന്ത്യയിലെ ഇടനിലക്കാരനായ സുരേഷ് പ്രജാപതിയാണ് അറസ്റ്റിലായത്. നമ്മുടെ നാട്ടിലും അവയവ മാഫിയ സജീവമാണെന്നതിനു തെളിവായിരുന്നു അറസ്റ്റ്. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിവാഴുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു ജോലിക്കെന്ന വ്യാജേന കടത്തിക്കൊണ്ടുവരുന്ന കുട്ടികളാണ് അവയവ മാഫിയയുടെ പ്രധാന ഇര.
സ്വവര്‍ഗറാക്കറ്റും ഇത്തരം കാണാതാകലുകള്‍ക്കു പിന്നിലുണ്ടെന്നാണു വിവരം. 2015 ല്‍ മൂന്നു പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ സ്വവര്‍ഗ മാഫിയയുടെ വലയില്‍ ചെന്നെത്തിയതായി കണ്ടെത്തിയിരുന്നു. കാണാതായി ദിവസങ്ങള്‍ക്കുശേഷമാണ് സംഭവം പൊലിസ് അറിയുന്നത്. സ്‌കൂള്‍ അധികൃതരും വീട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവില്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് കുട്ടികളെ കിട്ടി.
അടുത്തിടെയാണ് മലപ്പുറം പൊന്നാനി ചമ്രവട്ടത്തെ ഹോട്ടലില്‍ ജോലിചെയ്യുന്ന അസം സ്വദേശിയായ പതിനഞ്ചു വയസുകാരനെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്. സര്‍ട്ടിഫിക്കറ്റില്‍ പ്രായം തിരുത്തി കുട്ടിയെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കാനായിരുന്നു ശ്രമം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago