HOME
DETAILS
MAL
നികുതി വെട്ടിപ്പ്: സാനിയക്ക് നോട്ടിസ്
backup
February 09 2017 | 19:02 PM
ഹൈദരാബാദ്: നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് സേവന നികുതി വിഭാഗം നോട്ടിസ് അയച്ചു. ഹൈദരാബാദിലെ സേവന നികുതി കാര്യാലയം ഫെബ്രുവരി ആറിനാണ് സാനിയക്ക് സമന്‍സ് അയച്ചത്. ഫെബ്രുവരി 16ന് ഹാജരാകണം എന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നികുതി അടയ്ക്കാതിരിക്കല്‍, സേവന നികുതി വെട്ടിക്കല്‍, 1994ലെ സാമ്പത്തിക നിയമത്തിന്റെ ലംഘനം എന്നിവയിലാണ് അന്വേഷണം നടത്തുന്നത്. സാമ്പത്തിക നിയമത്തിന്റെ പരിധിയില്‍ വരുന്ന കേന്ദ്ര നിയമ പ്രകാരം 16ന് നേരിട്ടോ, ഉത്തരവാദിത്വപ്പെട്ട ആള് മുഖേനയോ ഹാജരാകണമെന്നാണ് ആവശ്യം. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."