HOME
DETAILS
MAL
ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം: കുറ്റപത്രം സമര്‍പ്പിച്ചു
backup
January 19 2018 | 03:01 AM
ന്യൂഡല്‍ഹി: കശ്മിരില്‍ ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന കേസില്‍ ലഷ്കറെ ത്വയ്ബ നേതാവ് ഹാഫിസ് സഈദ്, ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദീന്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു.
കോടതിയില്‍ സമര്‍പ്പിച്ച 12,794 പേജുള്ള കുറ്റപത്രത്തില്‍ കേസില്‍ വിശദമായ അന്വേഷണത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നതിന് തെളിവായി 60 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."