HOME
DETAILS
MAL
ഗോവയില്‍ അമോണിയം ഗ്യാസ് ടാങ്കര്‍ ചോര്‍ന്നു; രണ്ട് സ്ത്രീകള്‍ ആശുപത്രിയില്‍, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
backup
January 19 2018 | 05:01 AM
പനാജി: ഗോവയില്‍ അമോണിയം വാതകം കയറ്റിവന്ന ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Ammonia gas leakage in Goa's Vasco city on airport –Chicalim road, two people hospitalized pic.twitter.com/DhscApm1KY
— ANI (@ANI) January 19, 2018
ഇന്ന് പുലര്‍ച്ചെ 2.45 ഓടെ പനാജി- വാസ്‌കോ സിറ്റി ഹൈവേയിലാണ് ടാങ്കര്‍ മറിഞ്ഞത്. അപകരടത്തെ തുടര്‍ന്ന് ടാങ്കറില്‍ നിന്ന് ചോര്‍ന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പൊലിസും അഗ്നിശമനാസേനാംഗങ്ങളും ചേര്‍ന്ന് സമീപപ്രദേശത്തെ വീടുകളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുകയായിരുന്നു.
ഈ റോഡിലൂടെയുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. വിഷവാതകം നിര്‍വീര്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."